kk

ടുണീഷ്യൻ സംവിധായിക ലെയ്‌ല ബൗസിദിന്റെ എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ കൗമാര പ്രണയവും ലൈംഗികതയും ചർച്ച ചെയ്യുന്നു.

അൾജീരിയൻ വംശജനായ അഹമ്മദിന്റെയും ടുണിഷ്യൻ പെൺകുട്ടി ഫറയും തമ്മിലുള്ള അപൂർവ പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ പേര് പോലെ അത്ര ലളിതമല്ല ഇതിന്റെ കഥ. അഹമ്മദിന്റെയും ഫറയുടെയും പ്രണയത്തിലൂടെ മതവിശ്വാസവും വംശീയതയും അടിച്ചമർത്തലുകളും ഒരു വ്യക്തിയുടെ ജീവിതചിത്രത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു.

കൺവെൻഷനുകളെ അട്ടിമറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കം തന്നെ. അഹമ്മദും ഫറയും ((സാമി ഔട്ടബാലി) (നപ്രണയത്തിലാണെങ്കിലും ഇരുവരുടെയും സ്വഭാവം വിരുദ്ധ ധ്രുവങ്ങളിലാണ്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെയാണ് , അറബ് സംസ്കാരത്തെ അവതരിപ്പിക്കുന്നത്. ഉൾവലിഞഅഞതും പൈതൃകത്തെയും പാരമ്പര്യത്തെയും മുറുകെപിട്ടിക്കുന്നവാണ് അഹമ്മദ്. എന്നാൽ ഫറയാകട്ടെ തുറന്ന മനസുള്ള പരമ്പരാഗത ചട്ടക്കൂട്ടുകൾക്കുളഅളിൽ നിന്നും പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണ്. പ്രണയത്തിനൊപ്പം ലൈംഗികതയും അവൾ ആഘ്രഹ്ക്കുന്നുണ്ട്,..

എന്നാൽ പ്രണയത്തെയും കാമത്തെയും ഉയർത്തിപ്പിടിക്കുന്ന പുസ്തകങ്ങളിലൂടെ സഞ്ചരിക്കുന്നെങ്കിലും അഹമ്മദ് ഇപ്പോഴും ലൈംഗികതയെ കാണുന്നത് പ്രണയത്തെ കളങ്കപ്പെടുത്തുന്ന അശുദ്ധമായ ഒരു പ്രവൃത്തിയായാണ്. അതു കൊണ്ടു തന്നെ അവളോടൊപ്പം കിടക്ക പങ്കിടുന്നതിൽ നിന്നും ഒരു ചുംബനം നൽകുന്നതിൽ നിന്നു പോലും അഹമ്മദ് അകന്നു നിൽക്കുന്നു. അഹമ്മദിന്റെ പെരുമാറ്റം ഫറയെ അസ്വസ്ഥതപ്പെടുത്തുന്നതു പോലെ പ്രേക്ഷകനെയും ശ്വാസം മുട്ടിക്കുന്നുണ്ട്. ഫറയുടെ നിരാശയിൽ പലപ്പോഴും അവരും പങ്കുചേരുന്നു,

kk

നായകകഥാപാത്രത്തിന്റെ അമിതമായ അസ്വസ്ഥതയിൽ നിന്ന് ഉയരുന്ന സമ്മർദ്ദത്തിൽ നിന്നുള്ള വിഷ്വൽ എസ്‌കേപ്പ് വാൽവായി വർത്തിക്കുന്ന അറബിഫോക് ഗാനങ്ങളും ചിത്രത്തിൽ കടന്നുവരുന്നു. പുരുഷാധിപത്യ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്ന വൈകാരിക തടസ്സങ്ങളിൽ നിന്ന് അഹമ്മദിനെ മോചിപ്പിക്കാൻ ഫറ ആവർത്തിച്ച് ശ്രമിക്കുന്നു. അതിനായി അവൾ അവസാനം വരെ കാത്തിരിക്കുന്നു.

ബൗസിദിന്റെ 2015-ലെ അരങ്ങേറ്റചിത്രമായ "ആസ് ഐ ഓപ്പൺ മൈ ഐസ്" എന്നതിന്റെ തുടർച്ച പോലെയാണ് എ ടെയിൽ ഒഫ് ലൗ ആൻഡ് ഡിസയർ എന്ന ചിത്രവും.