vineesh-parvathy

ഇടുക്കി: കോട്ടയത്ത് നിന്ന് കാണാതായ ബി ജെ പി പ്രവർത്തകന്റെയും മകളുടെയും മൃതദേഹങ്ങൾ ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിൽ കണ്ടെത്തി. മീനടം ബി ജെ പി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പാമ്പാടി ചെമ്പൻകുഴി കുരിവിക്കൂട്ടിൽ വിനീഷ്(49), മകൾ പാർവതി(17) എന്നിവരാണ് മരിച്ചത്.


കഴിഞ്ഞ ദിവസം രാവിലെ വിനീഷ് മകളെയും കൂട്ടി കുഴിത്തൊളുവിലുള്ള അമ്മയെ കാണാൻ പോയതായിരുന്നു. ഭാര്യ ദിവ്യ പലതവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ അടിമാലിയാണെന്ന് കണ്ടെത്തി.

തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വിനീഷിന്റെയും പാർവതിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.