rabies

തൃപയാർ: പേവിഷബാധയേറ്റ് ഏഴുവയസുകാരൻ മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും മകൻ ആകർഷാണ് മരിച്ചത്. മൂന്ന് മാസം മുൻപ് കുട്ടിയെ വീട്ടിലെ വളർത്തുനായ മാന്തിയിരുന്നു.

രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിന് വിമുഖത കാട്ടിയിരുന്നു. അതിനുമുൻപ് വേറെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. അസ്വസ്ഥത കാണിച്ചതോടെ ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ മെഡിക്കൽ കോളേജിൽവച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റെന്ന് മനസിലായത്. വലപ്പാട് ജി ഡി എം എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആകർഷ്. ദിനേഷിന്റെയും ചിത്തിരയുടെയും ഏകമകനാണ്.