hc

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഒഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സർവകലാശാലയുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ അംഗങ്ങളെ നിയമിച്ചതിനെതിരെയായിരുന്നു ഹർജി. സർവകലാശാലയുടെ നടപടിയിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച അപ്പീലിലാണ് ഇപ്പോൾ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.


നിയമനം ചട്ടവിരുദ്ധമാണെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സത്യവാങ്മൂലം കൂടി കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ബോർഡ് ഒഫ് സ്റ്റഡീസിലെ അംഗങ്ങളെ നിയമിക്കാനുള്ള അധികാരം തനിക്കാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഗവർണറുടെ സത്യവാങ്മൂലം.