gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 4775 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 38,200 രൂപയുമായി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 4740 രൂപയായിരുന്നു.

മാസങ്ങളായി 1780-1880 ഡോളർ വില നിലവാരത്തിലായിരുന്നു അന്താരാഷ്ട്ര വിപണി. യുക്രെയിൻ - റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വർണവില കുത്തനെ ഉയരുകയാണ്. സ്വർണവില ഇനിയും ഉയരാനാണ് സാദ്ധ്യത. അന്താരാഷ്ട്രവിപണിയിൽ 2000 ഡോളർ കടന്നേക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. വെള്ളി ഗ്രാമിന് 73 രൂപയാണ് വില.