ee
വാ​ട​പ്പു​റം​ ​പി.​കെ​ ​ബാ​വ

ഗു​രു​ദേ​വ​ ​ക​ല്പ​ന​യാ​ൽ​ ​വാ​ട​പ്പു​റം​ ​ബാ​വ​ ​എ​ന്ന​ ​ഉ​രു​ക്കു​മ​നു​ഷ്യ​ൻ​ ​രൂ​പീ​ക​രി​ച്ച​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​യ്ക്ക് മാർച്ച് 31 ന‌് നൂ​റി​ന്റെ​ ​ നി​റ​വ്...

ഇ​രു​ട്ടി​ൽ​ ​പി​റ​വി​ ​എ​ടു​ത്ത​ ​തി​രു​വി​താം​കൂ​ർ​ ​ലേ​ബ​ർ​ ​അ​സോ​സി​യേ​ഷ​നും​ ​അ​തി​ന്റെ​ ​സ്ര​ഷ്ടാ​വാ​യി​ ​മാ​റി​യ​ ​ഉ​രു​ക്കു​മ​നു​ഷ്യ​നാ​യ​ ​വാ​ട​പ്പു​റം​ ​പി.​കെ​ ​ബാ​വ​യും​ ​ച​രി​ത്ര​ത്തി​ലെ​ ​ക​രു​ത്തു​റ്റ​ ​അ​ദ്ധ്യാ​യ​ങ്ങ​ളാ​ണ്.​സം​ഘ​ടി​ച്ച് ​ശ​ക്ത​രാ​കാ​ൻ​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളോ​ട് ​ആ​ഹ്വാ​നം​ ​ചെ​യ്‌​ത​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വാ​ണ് 1920​-​ൽ​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​യു​ണ്ടാ​ക്കാ​ൻ​ ​ബാ​വ​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ആ​ ​ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ...
ചോ​ദ്യ​മു​യ​ർ​ത്തി​യ​ ​ക​രു​ത്തൻ
1859​ ​ലാ​ണ് ​ആ​ല​പ്പു​ഴ​യി​ൽ​ ​ബ്രി​ട്ട​ന്റെ​ ​ക​യ​ർ​ ​ഫാ​ക്ട​റി​യാ​യ​ ​ഡാ​റ​ ​സ്‌​മെ​യി​ൽ​ ​ആ​ന്റ് ​ക​മ്പ​നി​ ​സ്ഥാ​പി​ത​മാ​യ​ത്.​ ​കേ​ര​ള​ത്തി​ൽ​ ​സു​ല​ഭ​മാ​യി​ ​ല​ഭി​ക്കു​ന്ന​ ​ച​കി​രി​ ​ഉ​പ​യോ​ഗി​ച്ച് ​ക​യ​റും​ ​ക​യ​ർ​ ​ഉ​ത്‌​പ​ന്ന​ങ്ങ​ളും​ ​ഉ​ത്പാ​ദി​പ്പി​ച്ച് ​ആ​ല​പ്പു​ഴ​ ​തു​റ​മു​ഖ​ത്തി​ലൂ​ടെ​ ​ബ്രി​ട്ട​നി​ലേ​ക്ക് ​ക​യ​റ്റി​ ​അ​യ​ക്കാ​ൻ​ ​തു​ട​ങ്ങി​യ​തോ​ടെ​ ​നി​ര​വ​ധി​ ​വി​ദേ​ശ​ക​മ്പ​നി​ക​ളും​ ​നാ​ട​ൻ​ ​ക​മ്പ​നി​ക​ളും​ ​പ​ട്ട​ണ​ത്തി​ൽ​ ​ഉ​യ​ർ​ന്നു.​ ​നൂ​റു​ക​ണ​ക്കി​ന് ​പാ​വ​പ്പെ​ട്ട​വ​ർ​ ​തൊ​ഴി​ലാ​ളി​ക​ളാ​യി​ ​മാ​റി.​ ​അ​വ​രെ​ല്ലാം​ ​നി​ര​ക്ഷ​ര​രാ​യി​രു​ന്നു.​ 12​ ​മ​ണി​ക്കൂ​ർ​ ​മു​ത​ൽ​ 18​ ​മ​ണി​ക്കൂ​ർ​ ​വ​രെ​യാ​ണ് ​ജോ​ലി.​ ​അ​ന്ന് ​വൈ​ദ്യു​തി​യോ,​ ​വ​ഴി​വെ​ളി​ച്ച​മോ​ ​ഇ​ല്ല.​ ​വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നും​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ചൂ​ട്ടു​ക​റ്റ​ ​ക​ത്തി​ച്ചു​ ​പി​ടി​ച്ചു​കൊ​ണ്ട് ​ആ​ ​വെ​ളി​ച്ച​ത്തി​ലാ​ണ് ​ക​മ്പ​നി​ക​ളി​ൽ​ ​എ​ത്തി​യി​രു​ന്ന​ത്.
18​-ാം​ ​വ​യ​സ്സി​ൽ​ ​യു​വ​ത്വ​ത്തി​ന്റെ​ ​ചു​റു​ചു​റു​ക്കു​മാ​യി​ ​ഡാ​റ​ ​സ്‌​മെ​യി​ൽ​ ​ആ​ന്റ് ​ക​മ്പ​നി​യി​ൽ​ ​പ​ണി​ക്കു​ക​യ​റി​യ​ ​പി.​കെ.​ ​ബാ​വ​ ​എ​ന്ന​ ​മെ​ലി​ഞ്ഞു​ ​സു​മു​ഖ​നാ​യ​ ​വാ​ട​പ്പു​റം​ ​ബാ​വ​യാ​ണ് ​കാ​ര്യ​ങ്ങ​ൾ​ ​കീ​ഴ്‌​മേ​ൽ​ ​മ​റി​ച്ച​ത്.​ ​ക​മ്പ​നി​യി​ലെ​ ​ബ്രി​ട്ടീ​ഷു​കാ​ര​നാ​യ​ ​മാ​നേ​ജ​രെ​ ​'​വ​ണ്ടി​ ​സാ​യി​പ്പ് "​എ​ന്നും​ ​ജ​ന​റ​ൽ​ ​എ​ന്നു​മാ​ണ് ​വി​ളി​ച്ചി​രു​ന്ന​ത്.​ ​ഒ​രു​ ​ജോ​ലി​ക്കാ​ര​നെ​ ​നി​ർ​ദ്ദ​യം​ ​മ​ർ​ദ്ദി​ക്കു​ന്ന​ത് ​​ ​ക​ണ്ട ബാവ​ ​അ​തി​നെ​തി​രെ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​​തീ​രു​മാ​നി​ച്ചു.​ ​സാ​യി​പ്പി​നെ​ ​വ​ള​യാ​ൻ​ ​ബാ​വ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​ഘെ​രാവോ.​ ​ക​മ്പ​നി​യി​ൽ​ ​നി​ന്നും​ ​ബാ​വ​ ​പു​റ​ത്താ​യി.​ ​

temple
ആദ്യതൊഴിലാളി സംഘടന ആരംഭിച്ചത് കളപ്പുര ക്ഷേത്രത്തിന് പിന്നിലെ കാട്ടു പ്രദേശത്ത്

ബാ​വ​ ​പ​ല​ ​ക​മ്പ​നി​ക​ളി​ലും​ ​മാ​റി​മാ​റി​ ​ജോ​ലി​ക്കെ​ത്തി.​ ​തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള​ ​മൃ​ഗീ​യ​മാ​യ​ ​പെ​രു​മാ​റ്റ​വും​ ​മ​ർ​ദ്ദ​ന​വും​ ​അ​യാ​ളെ​ ​ക​ലാ​പ​കാ​രി​യാ​ക്കി. അ​തി​നി​ടെ​യാ​ണ് ​ബാ​വ​യെ​ ​പി​ടി​ച്ചു​ല​ച്ച​ ​ആ​ ​സം​ഭ​വം​ ​അ​ര​ങ്ങേ​റി​യ​ത്.​ ​അ​ടി​മ​ ​മു​ഹ​മ്മ​ദ​ലി​ ​എ​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​ൻ​ ​ബാ​വ​യു​ടെ​ ​കൂ​ടെ​ ​ജോ​ലി​ ​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ഒ​രാ​ഴ്‌​ച​യോ​ളം​ ​ജോ​ലി​ക്ക് ​എ​ത്താ​തി​രു​ന്ന​ ​മു​ഹ​മ്മ​ദ​ലി​യെ​ ​തി​ര​ക്കി​യ​പ്പോ​ൾ​ ​അ​യാ​ൾ​ ​മ​ർ​ദ്ദ​ന​മേ​റ്റ് ​ചി​കി​ത്സ​യി​ലാ​ണെ​ന്ന​റി​ഞ്ഞ​ത്.​ ​പ്ര​മാ​ണി​യാ​യ​ ​പ​രീ​തു​കു​ഞ്ഞി​ന്റെ​ ​പൂ​ർ​വ​വൈ​രാ​ഗ്യ​മാ​യി​രു​ന്നു​ ​കാ​ര​ണം.​ ​ ​പ​രാ​തി​പ്പെ​ടാ​ൻ​ ​ആ​ർ​ക്കും​ ​ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഏ​റെ​ ​പ​ണി​പ്പെ​ട്ട് ​ര​ണ്ട് ​ദൃ​ക്‌​സാ​ക്ഷി​ക​ളു​മാ​യി​ ​പോ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​ബാ​വ​ ​പ​രാ​തി​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​ആ​ ​കേ​സ് ​ത​ള്ളി​ക്ക​ള​ഞ്ഞു.​ ​സം​ഭ​വ​ത്തി​ന്റെ​ ​ദൃ​ക്‌​സാ​ക്ഷി​ക​ൾ​ ​വി​ദ്യാ​ഭ്യാ​സം​ ​ഇ​ല്ലാ​ത്ത,​ ​പി​ടി​പ്പി​ല്ലാ​ത്ത​ ​വെ​റും​ ​തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു​ ​എ​ന്നാ​യി​രു​ന്നു​ ​വി​ധി​യി​ൽ.​ ​ഇ​ത് ​ബാ​വ​യെ​ ​അ​സ്വ​സ്ഥ​നാ​ക്കി.​ ​ത​ന്റെ​ ​അ​യ​ൽ​ക്കാ​ര​നും​ ​ജേ​ഷ്ഠ്യ​സ​ഹോ​ദ​ര​തു​ല്യ​നു​മാ​യ​ ​ടി.​സി​ ​കേ​ശ​വ​ൻ​ ​വൈ​ദ്യ​രോ​ട് ​ഈ​ ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്‌​തു.

അ​നു​ഗ്ര​ഹവു​മാ​യി
​ഗു​രു​ദേ​വൻ

ശ്രീ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​പ്ര​ചാ​ര​ക​നും​ ​സം​സ്‌​കൃ​ത​ ​പ​ണ്ഡി​ത​നു​മാ​യി​രു​ന്നു​ ​ടി.​സി​. ​കേ​ശ​വ​ൻ​ ​വൈ​ദ്യ​ർ​ ​ആ​യി​രു​ന്നു.​ 1920​ ​മെ​യ് 15​ ​ന് ​ഗു​രു​ദേ​വ​ൻ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​കി​ട​ങ്ങാം​ ​പ​റ​മ്പി​ലെ​ത്തി​യ​പ്പോ​ൾ​ ​വൈ​ദ്യ​രും​ ​ബാ​വ​യും​ ​ഗു​രു​വി​നെ​ ​ദ​ർ​ശി​ക്കാ​നെ​ത്തി..​ ​സ​ന്ദ​ർ​ശ​ന​ ​അ​നു​മ​തി​ ​ല​ഭി​ച്ച​തോ​ടെ​ ​വൈ​ദ്യ​ർ​ ​ബാ​വ​യെ​ ​ഗു​രു​വി​ന് ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​ആ​ല​പ്പു​ഴ​യി​ലെ​ ​ഫാ​ക്ട​റി​ക​ളി​ലെ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​അ​വ​സ്ഥ​ ​ഗു​രു​സ​മ​ക്ഷം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​പൊ​ലീ​സും​ ​മു​ത​ലാ​ളി​മാ​രും​ ​നീ​തി​ന്യാ​യ​ ​വ്യ​വ​സ്ഥ​യും​ ​കൈ​കോ​ർ​ത്ത് ​പി​ടി​ച്ച് ​അ​ശ​ര​ണ​രാ​യ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​നി​ർ​ദ​യം​ ​പീ​ഡി​പ്പി​ക്കു​ന്നു​ ​എ​ന്ന​ ​സ​ത്യം​ ​ഗു​രു​ദേ​വ​ന്റെ​ ​മ​ന​സി​ൽ​ ​പ​തി​ഞ്ഞു.​അ​ൽ​പ്പ​നേ​രം​ ​ധ്യാ​ന​നി​മ​ഗ്ന​നാ​യ​ ​ശേ​ഷം​ ​ഗു​രു​ ​അ​രു​ളി​ച്ചെ​യ്തു.​ ​ഒ​റ്റ​പോം​ ​വ​ഴി​യെ​യു​ള്ളു​ ​പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ​ ​'​'​ഒ​രു​ ​സം​ഘ​ട​ന​യു​ണ്ടാ​ക്കു​ക.​ ​സം​ഘ​ത്തി​ന്റെ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​വി​വി​ധ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ട്ട് ​സം​സാ​രി​ക്കു​ക.​"​"​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​വി​ളി​ച്ചു​ ​ചേ​ർ​ത്ത് ​ഒ​രു​ ​സം​ഘ​ട​ന​ ​ഉ​ണ്ടാ​ക്കു​ക​ ​എ​ന്ന​ത് ​തീ​ർ​ത്തും​ ​അ​പ്രാ​യോ​ഗി​ക​മാ​യി​രു​ന്നു​ ​അ​ന്ന്.​ ​

ആ​റേ​ഴു​മാ​സം​ ​ഒ​റ്റ​യ്‌​ക്കൊ​റ്റ​യ്‌​ക്ക് ​തൊ​ഴി​ലാ​ളി​ക​ളെ​ ​ക​ണ്ട് ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ചെ​ങ്കി​ലും​ ​ന​ട​ന്നി​ല്ല.​ ​​ ​ഗു​ജ​റാ​ത്തി​യാ​യ​ ​ഖ​ട്ടാ​വ് ​കിം​ജി​ ​സേ​ട്ടി​ന്റെ​ ​എം​പ​യ​ർ​ ​ക​യ​ർ​ ​വ​ർ​ക്സി​ൽ​ ​ബാ​വ​ ​പ​ണി​ക്കു​ ​ക​യ​റി.​ ​തൊ​ഴി​ലാ​ളി​ക​ളോ​ട് ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​സം​സാ​രി​ക്കാ​ൻ​ ​ഉ​ട​മ​ ​സ​മ്മ​തി​ച്ച​ത് ​വ​ഴി​ത്തി​രി​വാ​യി.​ ​എ​ന്നാ​ൽ​ ​അ​വ​ർ​ ​താ​ത്പ​ര്യം​ ​കാ​ണി​ച്ചി​ല്ല.​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​കൂ​ലി​ ​കൊ​ടു​ക്കു​ന്ന​ ​ജോ​ലി​ ​സൂ​പ്ര​ണ്ടാ​യി​രു​ന്ന​ ​ബാ​വ​യ്‌​ക്കാ​യി​രു​ന്നു.​ ​യോ​ഗ​ത്തി​നെ​ത്താ​മെ​ന്ന് ​സ​മ്മ​തി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ദ്യം​ ​കൂ​ലി​ ​കൊ​ടു​ക്കു​മെ​ന്ന് ​ബാ​വ​ ​പ​റ​ഞ്ഞു.​ 300​ ​ഓ​ളം​ ​തൊ​ഴി​ലാ​ളി​ക​ളി​ൽ​ ​നി​ന്ന് ​സ​മ്മ​തം​ ​എ​ഴു​തി​ ​വാ​ങ്ങി​ച്ച​പ്പോ​ൾ​ ​ആ​ത്മ​വി​ശ്വാ​സ​മാ​യി.​ ​സ്ഥ​ല​വും​ ​തീ​യ​തി​യും​ ​സ​മ​യ​വും​ ​അ​ച്ച​ടി​ച്ച് ​ക​മ്പ​നി​ക്ക​ക​ത്ത് ​വി​ത​ര​ണം​ ​ചെ​യ്യി​ച്ചു.

e
സ്വാമി സത്യവ്രതൻ, ആദ്യകൂടിയാലോചന നടന്ന ഫാർമസി

ച​രി​ത്ര​മാ​യ​ ​ഒ​ത്തു​ചേ​രൽ
കേ​ര​ള​ ​ച​രി​ത്ര​ത്തി​ലെ​ ​പ്ര​ഥ​മ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​യോ​ഗ​ത്തി​ന് ​ക​ള​മൊ​രു​ങ്ങു​ക​യാ​യി​രു​ന്നു.​ ​പ​ക​ൽ​ ​യോ​ഗം​ ​ചേ​ർ​ന്നാ​ൽ​ ​പൊ​ലീ​സ് ​കു​റ്റ​ക​ര​മാ​യി​ ​കാ​ണു​ന്ന​തി​നാ​ൽ​ ​സ​ന്ധ്യ​യ്‌​ക്ക് ​മ​തി​യെ​ന്ന് ​തീ​രു​മാ​നി​ച്ചു.​ ​ആ​ല​പ്പു​ഴ​ ​ക​ള​പ്പു​ര​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​തെ​ക്ക് ​പ​ടി​ഞ്ഞാ​റ് ​ഭാ​ഗ​ത്ത് ​കാ​ടു​പി​ടി​ച്ചു​ ​കി​ട​ന്ന​ ​വെ​ളി​മ്പ്ര​ദേ​ശം​ ​വൃ​ത്തി​യാ​ക്കി​ ​വേ​ദി​യാ​ക്കി.​ ​അ​ങ്ങ​നെ​ ​ആ​ ​ദി​നം​ ​വ​ന്നെ​ത്തി​ 1922​ ​മാ​ർ​ച്ച് 31​ ​ന് ​സാ​യാ​ഹ്ന​ത്തി​ൽ​ ​ഒ​റ്റ​യൊ​റ്റ​യാ​യി​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​എ​ത്തി​ത്തു​ട​ങ്ങി.​ ​മു​ന്നൂ​റി​ന​ടു​ത്ത് ​തൊ​ഴി​ലാ​ളി​ക​ൾ​ ​മ​ണ​ൽ​പ്പ​ര​പ്പി​ൽ​ ​ഉ​പ​വി​ഷ്ട​രാ​യി.​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​പി.​എ​സ്. ​മു​ഹ​മ്മ​ദ് ,​ ​ഡോ.​എം.​കെ.​ ​ആ​ന്റ​ണി,​ ​ബി.​വി.​ ​ബാ​പ്പു​വൈ​ദ്യ​ർ​ ​കേ​ശ​വ​ൻ​ ​വൈ​ദ്യ​ർ​ ​എ​ന്നി​വ​ർ​ ​എ​ത്തി​യ​തോ​ടെ​ ​റാ​ന്ത​ൽ​ ​വി​ള​ക്കു​ക​ൾ​ ​തെ​ളി​ഞ്ഞു.​ ​സ​ദ​സി​ലേ​ക്ക് ​കാ​വി​ ​വ​സ്ത്ര​ധാ​രി​യാ​യ​ ​ഒ​രു​ ​യു​വ​ ​സ​ന്യാ​സി​ ​ക​ട​ന്നു​വ​ന്നു.​ ​ഗു​രു​ദേ​വ​ൻ​ ​ആ​ണ് ​അ​തെ​ന്ന് ​ചി​ല​ർ​ ​പ​റ​ഞ്ഞു.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ ​ശി​ഷ്യ​നാ​യ​ ​സ്വാ​മി​ ​സ​ത്യ​വ്ര​ത​നാ​ണെ​ന്ന് ​കേ​ശ​വ​ൻ​ ​വൈ​ദ്യ​ർ​ ​സ​ദ​സി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​സ്വാ​മി​ ​സ​ത്യ​വ്ര​ത​ൻ​ ​അ​നു​ഗ്ര​ഹ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഗു​രു​ദേ​വ​നും​ ​താ​നും​ ​ത​ണ്ണീ​ർ​മു​ക്ക​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​അ​വി​ടെ​ ​നി​ന്നാ​ണ് ​താ​ൻ​ ​വ​രു​ന്ന​തെ​ന്നും​ ​ഇ​ന്ന് ​ച​രി​ത്ര​ ​പ്ര​സി​ദ്ധ​മാ​കാ​ൻ​ ​ഇ​ട​യു​ള്ള​ ​ഒ​രു​ ​സം​ഘ​ട​ന​ ​കാ​ഞ്ഞി​രം​ ​ചി​റ​ ​പ്ര​ദേ​ശ​ത്ത് ​ഉ​ദ​യം​ ​ചെ​യ്യു​മെ​ന്നും​ ​ആ​ദ്യ​ ​സം​ഭാ​വ​ന​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഗു​രു​ദേ​വ​ൻ​ ​ഒ​രു​ ​വെ​ള്ളി​ ​രൂ​പ​ ​ത​ന്നു​ ​വി​ട്ടി​ട്ടു​ണ്ടെ​ന്നും​ ​സ്വാ​മി​ ​സ​ത്യ​വ്ര​ത​ൻ​ ​അ​റി​യി​ച്ചു.​ ​അ​ങ്ങ​നെ​ ​തി​രു​വി​താം​കൂ​ർ​ ​ലേ​ബ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​എ​ന്ന​ ​പ്ര​ഥ​മ​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​ ​ജ​ന്മം​ ​എ​ടു​ത്തു.​ ​ഡോ.​ ​എം.​ ​കെ​ ​ആ​ന്റ​ണി​ ​പ്ര​സി​ഡ​ന്റാ​യും​ ​വാ​ട​പ്പു​റം​ ​ബാ​വ​ ​സെ​ക്ര​ട്ട​റി​യാ​യും​ ​പ​പ്പു​ ​ആ​ശാ​ൻ​ ​ഖ​ജാ​ൻ​ജി​യാ​യും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.ഇ​ത​ര​ ​സ്വ​ഭാ​വ​മു​ള്ള​ ​വ്യ​വ​സാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ​ണി​യെ​ടു​ത്തി​രു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​ചേ​ർ​ക്കാ​മെ​ന്നാ​യ​പ്പോ​ൾ​ ​സം​ഘ​ട​ന​യു​ടെ​ ​രൂ​പം​ ​മാ​റി.​ ​മാ​റി.​ 1924​ ​മാ​ർ​ച്ച് 4,​ 5​ ​തീ​യ​തി​ക​ളി​ൽ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​പ്ര​ഥ​മ​ ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​നം​ ​ആ​ല​പ്പു​ഴ​യി​ലെ​ ​ഭ​ഗ​വ​തി​ ​വി​ലാ​സം​ ​തീ​യേ​റ്റ​റി​ൽ​ ​ര​ണ്ടാ​യി​ര​ത്തോ​ളം​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​സാ​ക്ഷി​യാ​ക്കി​ ​ന​ട​ത്ത​പ്പെ​ട്ടു.​ ​

ee
ടി.സി. കേശവൻ വൈദ്യർ, വാടപ്പുറത്തെ കോസ്റ്റൽ സൊസൈറ്റി

ആ​ ​സ​മ്മേ​ള​ന​ത്തി​ലെ​ ​ആ​ദ്യ​യോ​ഗം​ ​പ്ര​മു​ഖ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നും​ ​സാം​സ്‌​കാ​രി​ക​ ​നാ​യ​ക​നു​മാ​യ​ ​പ​ത്രാ​ധി​പ​ർ​ ​ സി.​വി​ ​കു​ഞ്ഞു​രാ​മ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ച​ങ്ങ​നാ​ശേ​രി​ ​പ​ര​മേ​ശ്വ​ര​ൻ​ ​പി​ള്ള​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ര​ണ്ടാം​ ​ദി​വ​സം​ ​സ​ഹോ​ദ​ര​ൻ​ ​അ​യ്യ​പ്പ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ്വാ​മി​ ​സ​ത്യ​വ്ര​ത​നും​ ​സി.​ ​കേ​ശ​വ​നും​ ​ടി​ ​കു​രു​വി​ള​യും​ ​സം​സാ​രി​ച്ചു.തു​ട​ർ​ന്ന് ​ലേ​ബ​ർ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​പേ​ര് ​കോ​ട്ട​യ​ത്തും​ ​കൊ​ച്ചി​യി​ലും​ ​കൊ​ല്ല​ത്തു​മെ​ല്ലാം​ ​വ്യാ​പി​ച്ചു.​ ​അ​സോ​സി​യേ​ഷ​ന് ​അ​ഭൂ​ത​പൂ​ർ​വ്വ​മാ​യ​ ​വ​ള​ർ​ച്ച​യു​ണ്ടാ​യി.​ ​അ​ക്ഷ​ര​ജ്ഞാ​നം​ ​ഇ​ല്ലാ​ത്ത​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​പ​ഠി​പ്പി​ക്കാ​നും​ ​അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​നും​ ​ഒ​രു​ ​പ​ത്രം​ ​തു​ട​ങ്ങാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​​'​തൊ​ഴി​ലാ​ളി​"​ ​എ​ന്നാ​യി​രു​ന്നു​ ​പ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം​ ​പ​ത്ര​ത്തി​ന്റെ​ ​വ​രി​ക്കാ​രാ​ക​ണ​മെ​ന്ന് ​ബാ​വ​ ​നി​ർ​ബ​ന്ധി​ച്ചു.​ ​ബാ​വ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​പ​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​എ​ഡി​റ്റ​ർ.​ ​പ്ര​ശ​സ്ത​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​പി.​ ​കേ​ശ​വ​ദേ​വ്,​ ​പി.​എ​സ്.​സി​യു​ടെ​ ​ചെ​യ​ർ​മാ​നാ​യി​ ​മാ​റി​യ​ ​പി.​കെ​ ​വേ​ലാ​യു​ധ​ൻ,​ ​പി​ൽ​ക്കാ​ല​ത്ത് ​ക​മ്മ്യൂ​ണി​സ്റ്റ് ​നേ​താ​വാ​യി​രു​ന്ന​ ​ആ​ർ.​ ​സു​ഗ​ത​ൻ​ ​എ​ന്നി​വ​രെ​ല്ലാം​ ​പ​ത്രാ​ധി​പ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യി​രു​ന്നു.​ ​അ​ഞ്ചു​വ​ർ​ഷം​ ​പ​ത്രം​ ​അ​ച്ച​ടി​ച്ച് ​വി​ത​ര​ണം​ ​ചെ​യ്യ​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​ദി​വ​ൻ​ ​സ​ർ​ ​സി.​പി​ ​രാ​മ​സ്വാ​മി​ ​അ​യ്യ​ർ​ ​പ​ത്രം​ ​പി​ന്നീ​ട് ​നി​രോ​ധി​ച്ചു.​ ​തൊ​ഴി​ലാ​ളി​ക്കൊ​രു​ ​സം​ഘ​ട​ന,​ ​തൊ​ഴി​ലാ​ളി​ക്കൊ​രു​ ​പ​ത്രം,​ ​തൊ​ഴി​ലാ​ളി​ക്ക് ​ഒ​രു​ ​സ​ഹ​ക​ര​ണ​സം​ഘം​ ​എ​ന്ന​താ​യി​രു​ന്നു​ ​ബാ​വ​യു​ടെ​ ​മു​ദ്രാ​വാ​ക്യം.​ ​ബാ​വ​ ​ഉ​ണ്ടാ​ക്കി​യ​ ​ദ​ ​കോ​സ്റ്റ​ൽ​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​അ​ത് ​ഇ​പ്പോ​ൾ​ ​കോ​സ്റ്റ​ൽ​ ​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്കാ​ണ്.

(ലേഖകന്റെ ഫോൺ: 9995459720)