
അശ്വതി: അപ്രതീക്ഷിതമായ ധനലാഭം. ജോലിസംബന്ധമായ കാര്യങ്ങൾക്കായി യാത്രകൾ ചെയ്യേണ്ടിവരും. വിവാഹാലോചനയിൽ പുരോഗതി.
ഭരണി: ഭാഗ്യക്കുറി ലഭിക്കും. തറവാട് സ്വത്തിന്റെ വിഭജനത്തിൽ തീരുമാനമുണ്ടാകും. സഹായാഭ്യർത്ഥനയുമായി ബന്ധുക്കൾ സമാപിക്കും.
കാർത്തിക: രാഷ്ട്രീയപരമായി ഔന്നത്യം.ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുക വഴി വിജയം സുനിശ്ചിതം.
രോഹിണി: അന്യർക്ക് വേണ്ടി സഹായം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തും. അസൂയക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും ശല്യമുണ്ടാകും.
മകയിരം: ഗ്രന്ഥരചന, സംഗീതശ്രവണം, യോഗപരിശീലനം, പുതിയ വ്യക്തികളെ പരിചയപ്പെടൽ എന്നീ ഫലങ്ങൾ കാണുന്നു. സന്താനങ്ങൾക്ക് ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനസാദ്ധ്യത.
തിരുവാതിര: ഏറ്റെടുത്ത ജോലി കൃത്യസമയത്ത് തീർത്തുകൊടുക്കാൻ കഴിയാതെ വിഷമിക്കും. എഴുത്തുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് ഉന്നതി.
പുണർതം: പുരാതന വസ്തുക്കൾ വാങ്ങിക്കുകയും നല്ല വിലയ്ക്ക് വിൽക്കുകയും ചെയ്യും. വിദേശയാത്രയ്ക്ക് അനുമതി.
പൂയം: ആളുകളെ വിശ്വസിച്ച് പ്രവർത്തിക്കുക വഴി ധനനഷ്ടം, ആരോഗ്യഹാനി എന്നിവയ്ക്ക് സാദ്ധ്യത. പൂജാദികാര്യങ്ങളിൽ പങ്കെടുക്കും.
ആയില്യം: അയൽക്കാരിൽ നിന്ന് സഹായസഹകരണമുണ്ടാകും. വിദ്വത്സദസുകളിൽ സാന്നിദ്ധ്യം വഹിക്കും.
മകം: സ്വത്ത് ഭാഗം വയ്പ്പുമായി ബന്ധപ്പെട്ട് കുടുംബത്തിൽ അസ്വസ്ഥതകളുണ്ടാകും. ഗുരുജനപ്രീതി.
പൂരം: പ്രദർശനശാലകൾ സന്ദർശിക്കുകയും നല്ല തുക ചെലവഴിക്കുകയും ചെയ്യും. പ്രഗത്ഭരുടെ കലാപരിപാടികൾ കണ്ടാസ്വദിക്കും.
ഉത്രം: ഉത്തരവാദിത്തം കൂടിവരും. ഏറ്റെടുത്ത കരാർ ജോലി കൃത്യസമയത്തിനുമുമ്പ് ചെയ്തുതീർക്കും. കീടങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും ശല്യം.
അത്തം: അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വസ്തു, വാഹനലബ്ധി, രാഷ്ട്രീയ സംഭവവികാസം മൂലം മനോവിഷമം അനുഭവപ്പെടൽ എന്നിവ പ്രതീക്ഷിക്കാം.
ചിത്തിര: അപവാദങ്ങൾ കേൾക്കാനിടവരുത്തുന്ന സാഹചര്യം ഒഴിവാക്കുക. പൊലീസ് കേസിൽ പെടാൻ സാദ്ധ്യത.
ചോതി: അന്യരുടെ വാക്ക്കേട്ട് അബദ്ധത്തിൽ ചാടാതിരിക്കാൻ ശ്രദ്ധിക്കുക. പുണ്യദേവാലയദർശനം.
വിശാഖം: ഉദ്യോഗസ്ഥർക്ക് സ്വന്തം സ്ഥലത്തേക്ക് മാറ്റം ലഭിക്കും. കൃഷിയിൽ ലാഭം. വിശാലമനസ്ഥിതിമൂലം കഷ്ടനഷ്ടങ്ങൾക്ക് സാദ്ധ്യത.
അനിഴം: കുടുംബാംഗങ്ങൾ ഒത്തുകൂടും. ആത്മീയ പരിപാടികളിൽ പങ്കെടുക്കും. ആരോഗ്യം സൂക്ഷിക്കണം.
തൃക്കേട്ട: ജോലി സ്ഥലത്ത് സ്വസ്ഥത കുറയും. യാത്രകൾ ഒഴിവാക്കുന്നത് അഭികാമ്യം.
മൂലം: സാമ്പത്തിക സ്ഥിതി വേണ്ടത്ര തൃപ്തികരമല്ല. സന്താനങ്ങൾക്ക് ഉപരിപഠനത്തിന് അവസരം.
പൂരാടം: സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കും. വിശ്രമജീവിതം വേണ്ടിവരുന്ന സാഹചര്യമുണ്ടാകും.
ഉത്രാടം: ഉദ്ദിഷ്ടകാര്യസിദ്ധി. മേലധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും. പ്രശസ്തി വർദ്ധിക്കും.
തിരുവോണം: യന്ത്രത്തകരാറ് മൂലം ധനനഷ്ടവും സമയനഷ്ടവും സംഭവിക്കും. കുടുംബത്തിൽ വിവാഹം നിശ്ചയിക്കും.
അവിട്ടം: അവിശ്വസനീയമായ വാർത്ത കേട്ട് പരിഭ്രമിക്കേണ്ടകാര്യമില്ല. വഴിപാടുകൾക്കായി നല്ല തുക ചെലവഴിക്കും. സുഹൃദ് സംഗമത്തിൽ പങ്കെടുക്കും.
ചതയം: അനാവശ്യമായി ചെലവുകൾ ചെയ്യും. ചതിക്കുഴിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ധനപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.
പൂരുരുട്ടാതി: ഗൃഹത്തിൽ മംഗളകർമ്മം നടക്കും. പൂർവ്വികസ്വത്ത് അനുഭവത്തിൽ വരും.
ഉത്രട്ടാതി: ഉത്തമസുഹൃത്തുക്കളുടെ സഹായം ലഭിക്കുകവഴി പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. വാഹനമോ ആധുനിക ഗൃഹോപകരണങ്ങളോ വാങ്ങും.
രേവതി: സ്വന്തക്കാരുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. രാവും പകലും വിശ്രമമില്ലാതെ പ്രവർത്തിക്കേണ്ടിവരും. യാത്രാവേളകളിൽ വിലപിടിപ്പുള്ള സാമഗ്രികൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക.