food

ലക്ഷദ്വീപുകാരുടെ പ്രിയപ്പെട്ട മീൻ വിഭവമാണ് മാസ്. പേര് കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി ചൂര മീനിനെ ഉണക്കിയെടുത്തതാണ്. പക്ഷേ, മറ്റു ഉണക്ക മീനുകളിൽ നിന്നും മാസ് മീനിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ രീതിയിൽ മീനിനെ ഉപ്പ് പുരട്ടി വെയിലത്ത് വച്ച് ഉണക്കിയാണെടുക്കുന്നതെങ്കിൽ ഇത് വേവിച്ച ശേഷമാണ് ഉണക്കിയെടുക്കുന്നത്.

ചൂര മീനിന്റെ തല വെട്ടി കളഞ്ഞ് വൃത്തിയാക്കിയ ശേഷം ഉപ്പു വെള്ളത്തിൽ വേവിച്ചെടുക്കും. നടുക്കുള്ള മുള്ള് കളഞ്ഞ ശേഷം നല്ല വെയിലത്ത് വച്ച് ഉണക്കിയെടുക്കും. വിദേശത്ത് ഏറെ ഡിമാൻഡുള്ള മത്സ്യവിഭവമാണിത്. വേവിച്ച ശേഷം ഉണക്കുന്നതു കൊണ്ട് പച്ചയ്‌ക്ക് കഴിക്കാനും നല്ലതാണ്. മാസ് എന്നറിയപ്പെടുന്ന ഈ ഉണക്കമീൻ വച്ചുള്ള കറിയാണ് ഇത്തവണ സാൾട്ട് ആൻഡ് പെപ്പറിൽ അവതരിപ്പിക്കുന്നത്. ചോറിനൊപ്പം മാസ് മീനും പരിപ്പു കറിയുമുണ്ടെങ്കിലും സംഗതി ഉഷാറാകും. വീഡിയോ കാണാം...