ck-chandrappan

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പന്റെ പത്താം ചരമ വാർഷികദിനം പാർട്ടി ഓഫീസുകൾ ചെങ്കൊടി കൊണ്ട് അലങ്കരിച്ചും ചന്ദ്രപ്പന്റെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങൾ ആചരിച്ചു. എം.എൻ സ്മാരകത്തിൽ ചന്ദ്രപ്പന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും റവന്യൂ മന്ത്രിയുമായ അഡ്വ.കെ.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ സ്റ്റേറ്റ് കൗൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ.പി.സന്തോഷ്‌കുമാർ, വി.പി.ഉണ്ണിക്കൃഷ്ണൻ, പള്ളിച്ചൽ വിജയൻ, മണ്ഡലം സെക്രട്ടറി മുരളി പ്രതാപ്, ഡെപ്യൂട്ടി മേയർ പി.കെ.രാജു, നവയുഗം പത്രാധിപർ ആർ.അജയൻ തുടങ്ങിയവർ പങ്കെടുത്തു.