
കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് വിനോദസഞ്ചാരം. എന്നാൽ കൊവിഡിന്റെ തീവ്രവ അൽപ്പം കുറഞ്ഞതോടെ യാത്രകളിലേക്ക് സഞ്ചാരികൾ തിരിച്ചെത്തി തുടങ്ങിയിരിക്കുന്നു വീട്ടിലും മറ്റും അടച്ചുപൂട്ടിയിരുന്നു നാളുകളോട് വിട പറഞ്ഞ് മനസിനും ശരീരത്തിനും വിശ്രമമേകാൻ പറ്റിയ ഇടങ്ങളിലേക്കുള്ള യാത്രയിലാണ് മിക്കവരും. എന്നാൽ ഇത്തരമൊരു യാത്ര സർക്കാർ തന്നെ ഒരുക്കിയാലോ?
കെ എസ് ആർ ടി സിയുടെ ബഡ്‌ജറ്റ് ടൂറിസമാണ് വയനാടൻ യാത്ര ഒരുക്കുന്നത്. മാർച്ച് 27 മുതൽ യാത്ര ആരംഭിക്കും. സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് ഞായർ. മറ്റ് അവധി ദിവസങ്ങൾ എന്നിങ്ങനെയാണ് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. കെ എസ് ആർ ടി സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വയനാടൻ യാത്രയുടെ പ്രകൃതിദൃശ്യം ആസ്വദിക്കുന്നതിനായി 27/03/2022 മുതൽ സഞ്ചാരികൾക്ക് മനോഹര കാഴ്ച്ചാവിരുന്നൊരുക്കി കെ എസ് ആർ ടി സി ബഡ്‌ജറ്റ് ടൂറിസം. സെല്ലിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നും വിനോദയാത്ര ആരംഭിക്കുന്നു.
ഞായറാഴ്ചകളിലും, അവധി ദിവസങ്ങളിലുമാണ് ആദ്യഘട്ടത്തിൽ ഉല്ലാസയാത്ര നടത്തുന്നത്.
പ്രകൃതിദൃശ്യം യാത്രയിൽ കാണുവാൻ കഴിയുന്ന സ്ഥലങ്ങൾ :-
കുറുവാദ്വീപ്, പഴശ്ശിപാർക്ക്, ബാണാസുരാസാഗർ അണക്കെട്ട്
*ടിക്കറ്റ് നിരക്ക് 550 / രൂപ (ഭക്ഷണം ഒഴികെ മറ്റെല്ലാ ചെലവുകളും ഉൾപ്പെടെ)*