
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ, ഇതിൽ പല പ്രണയങ്ങളും പൂർണതയിൽ എത്താറില്ല. പാതിവഴിയിൽ മുറിഞ്ഞ് പോകുന്ന പ്രണയങ്ങൾ ജീവിതത്തിൽ സമ്മാനിക്കുക വിരഹങ്ങൾ മാത്രമാവും. ആ അവസ്ഥയിൽ നിന്ന് മോചിതനാകാനും തനിക്ക് അടുത്തുള്ള ഇഷ്ടങ്ങൾ തിരിച്ചറിയാനും പലർക്കും കഴിയാറില്ല. അല്ലെങ്കിൽ ശ്രമിക്കാറില്ല.... എന്നാൽ, ആ ഇഷ്ടങ്ങൾ തിരിച്ചറിയാൻ സമയം കണ്ടെത്തിയാൽ മികച്ചൊരു തുടക്കമാവും ജീവിതത്തിൽ ലഭിക്കുക. അത്തരമൊരുകഥ പറയുന്ന കിടിലൻ ഷോർട്ട് ഫിലിമാണ് സില്ലിമങ്ക് സ്റ്റുഡിയോ അണിയിച്ചൊരുക്കിയിയ 'സോൾമേറ്റ്'.
സാരംഗ് വി ശങ്കർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഒറ്റ ദിവസം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് 'സോൾമേറ്റ്' സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. ഭാവന, സുരേഷ് ഗോപി, ആന്റണി പെപ്പെ, രമ്യ നമ്പീശൻ തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ 'സോൾമേറ്റ്' ഷെയർ ചെയ്തിട്ടുണ്ട്.
പ്രണയിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും പ്രണയിക്കാൻ പോകുന്നവർക്കും വേണ്ടിയാണ് ഈ ഹ്രസ്വചിത്രം അണിയറ പ്രവർത്തകർ സമർപ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ 'സാന്ത്വനം' സീരിയലിലൂടെ കുടുംബ പ്രേക്ഷകർക്ക് പരിചിതനായ സജിനാണ് സോൾമേറ്റിലെ നായകൻ. നായിക മരിയ പ്രിൻസ്. സഞ്ജയ് റെഡ്ഡി & അനിൽ പല്ലാലയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിബിൻ മോഹനാണ്. സംഗീതം വിഷ്ണു ദാസ്