night

തിരക്കില്ലാതെ വീട്ടിലിരുന്നാലും അത്താഴം രാത്രി ഏറെ വൈകി കഴിക്കുന്നത് ശീലമാക്കിയവർ നമുക്കിടയിൽ കുറവല്ല. എന്നാൽ ഈ ശീലമുള്ളവർ സൂക്ഷിക്കുക ആരോഗ്യ പ്രശ്നങ്ങളും അമിതവണ്ണവുമൊക്കെയാണ് ഇതിന്റെ ഫലമെന്നറിയുക. പുതിയ പഠനങ്ങൾ അനുസരിച്ച് വൈകിയുള്ള രാത്രി ഭക്ഷണം തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ താളപ്പിഴകളുണ്ടാക്കും. കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷിക്കുറവ്, ഓർമ്മശക്തിക്കുറവ് എന്നിവയൊക്കെ വൈകി അത്താഴം കഴക്കുന്നത് കൊണ്ടുള്ള ദൂഷ്യഫലങ്ങളാണ്. ഉറക്കത്തിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ ഹിപ്പോകാമ്പസ് ഭാഗത്തെ പ്രവർത്തനങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഹിപ്പോകാമ്പസ് ആണ് വസ്തുക്കളെ തിരിച്ചറിയുന്നതിനും ദീർഘ കാലത്തെ ഓർമ്മശക്തിക്കും സഹായിക്കുന്നത്.
സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമല്ലെന്ന് ആയുർദവേദത്തിലും പറയുന്നുണ്ട്. അതിനാൽ അത്താഴം രാത്രി എട്ട് മണിയ്‌ക്കെങ്കിലും കഴിക്കുക. രാത്രിയിൽ കട്ടി കുറഞ്ഞ ആഹാരം കഴിയ്ക്കുന്നതാണ് ഉത്തമം.