
മലപ്പുറം:മോങ്ങം ബങ്കാളത്ത് വീട്ടിൽ പ്രൊഫ.ബി.മമ്മദുണ്ണി (88) നിര്യാതനായി. തൃപ്പനഞ്ചി പാലക്കാട് എൽ.പി സ്കൂൾ,പൂക്കോട്ടൂർ ഗവ.ഹൈസ്കൂൾ,ഫറൂഖ് കോളേജ്,തലശ്ശേരി ബ്രണ്ണൻ കോളേജ്,പട്ടാമ്പി ഗവ.സംസ്കൃത കോളേജ്,കോഴിക്കോട് ആർട്സ് കോളേജ്,ആറ്റിങ്ങൽ ഗവ.കോളേജ്,മഹാരാജാസ് കോളേജ്,കോഴിക്കോട് ഗവ.ഇൗവനിംഗ് കോളേജ്,മലപ്പുറം ഗവ.കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. പേരാമ്പ്ര ഗവ.കോളേജ്,പെരിന്തൽമണ്ണ ഗവ.കോളേജ്,മണിമലകുന്ന് ഗവ.കോളേജ്,തിരുവനന്തപുരം യു.സി കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പറായിരുന്നു. ഭാര്യ:മൂച്ചിക്കൽ മറിയം. മക്കൾ:സുലൈഖ,സലാഹുദ്ധീൻ,സറീന,ഷാജി (ബാബു). മരുമക്കൾ:റഷീദലി,പി.പി ഖദീജ,അബ്ദുൽകരീം,ഖദീജ.