kk

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന 'ഗോൾ‍ഡ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് നായകനാകുന്ന എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിനിമയെ കുറിച്ചോ, സിനിമയുടെ പ്ലോട്ടിനെ കുറിച്ചോ യാതൊരു സൂചനയും നല്‍കാത്ത തരത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയിട്ടുള്ളത്.

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമം​ഗലി ഉണ്ണിക്കൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.