pakistan

പെഷവാർ : പാകിസ്ഥാനിലെ പെഷവാറിന് സമീപം പരിശീലന പറക്കലിനിടെ വിമാനം തകർന്ന് രണ്ട് പാക് വ്യോമസേനാ പൈലറ്റുമാർ മരിച്ചു. പതിവ് പരിശീലനങ്ങൾക്കിടെ ഇന്നലെ വർസാക് റോഡിലെ ജനവാസ മേഖലയ്ക്ക് സമീപമാണ് അപകടം. പ്രദേശത്ത് മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാക് വ്യോമസേന അറിയിച്ചു.