
തണ്ണീർമത്തൻ ദിനങ്ങൾ’ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാരിയ നടിയാണ് അനശ്വര രാജൻ. ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായാണ് അനശ്വരയുടെ അരങ്ങേറ്റം. ’എവിടെ’, ‘ആദ്യരാത്രി’യിലും അനശ്വര അഭിനയിച്ചിരുന്നു. വാങ്കിൽ റസിയയായും താരം തിളങ്ങി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'സൂപ്പർ ശരണ്യ' യും തിയേറ്ററിലും ഒ.ടി.ടിയിലും വൻ വിജയം നേടിയിരുന്നു.
സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി അനശ്വര സോഷ്യൽ മീഡിയ പേജിൽ പങ്ക് വയ്ക്കാറുണ്ട്. അവ വൈറലാകുന്നതും പെട്ടെന്നാണ്. ഇപ്പോഴിതാ എൺപതുകളിലെ ബോളിവുഡ് നായികമാരുടെ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനശ്വര. ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
അവിയലാണ് അനശ്വരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജോജു ജോർജും ചിത്രത്തിൽ പ്രദാന വേഷത്തിൽ എത്തുന്നു. .ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മാതാവാകുന്ന മലയാള സിനിമ ‘മൈക്കിലും’ അനശ്വര രാജനാണ് നായിക. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകൻ.