accident

മലപ്പുറം: കൊണ്ടോട്ടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരിയായ വിജി(25) ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

നിയന്ത്രണം വിട്ട ലോറി ബസിലിടിക്കുകയായിരുന്നു. പൂക്കോക്കട പെട്രോൾ പമ്പിന് മുമ്പിൽ രാവിലെ ആറേ കാലോടെയായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അമിതവേഗതയിൽ വന്ന ലോറി ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.