dheeraj

ഒല്ലൂർ: വിവാഹം കഴിഞ്ഞ് പിറ്റെദിവസം മുതൽ കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജിനെയാണ് (37) മരിച്ച നിലയിൽ കണ്ടെത്തിയത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവിനെ കഴിഞ്ഞ ഞായറാഴ്ചയാണ് ധീരജ് വിവാഹം കഴിച്ചത്.

തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്‌കൂട്ടറിൽ പോയ ഇയാൾ വൈകീട്ടും വീട്ടിലെത്തിയിട്ടില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ ഒല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരികയായിരുന്നു. ചൊവ്വാഴ്ച്ച ചേറ്റുവ കായലിൽ രാവിലെ പത്തേകാലോടെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. സംസ്‌കാരം പിന്നീട്.