
ന്യൂഡൽഹി: കൊവിഡിനെതിരെ പൊരുതാൻ ഒരു വാക്സിൻ കൂടി തയ്യാറായി. സിറം ഇസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവോവാക്സിനാണ് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അനുമതി ലഭിച്ചത്. 12 വയസ്സിനും 18 വയസിനുമിടയിലുള്ളവരിൽ ഉപയോഗത്തിനായാണ് വാക്സിന് അനുമതി കിട്ടിയത്. അമേരിക്കയിലെ നോവാവാക്സുമായി ചേർന്ന് സീറം ഇൻസ്റ്റിറ്റിയൂട്ട് നിർമിച്ച കൊവിഡ് വാക്സിനാണ് കൊവോവാക്സ്. കൊവിഡിനെതിരെ രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യത്തെ പ്രോട്ടീൻ വാക്സിനെന്ന് പ്രത്യേകതയും ഇതിനുണ്ട്.