നടൻ വിനായകനെതിരെ നേരത്തെ മീടൂ ആരോപണം ഉയർന്നിരുന്നു. ഫോണിലൂടെ ലൈംഗിക ചുവയോടെ അപമര്യാദയമായി പെരുമാറിയെന്നായിരുന്നു മുൻ മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതിയുടെ പരാതി. 'ഒരുത്തീ' സിനിമയുടെ പ്രമോഷണുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മീടൂവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടനിപ്പോൾ.

'തർക്കിക്കാൻ ഞാൻ റെഡിയാണ്. എന്താണ് മീ ടൂ? എനിക്കറിയില്ല അതാണ് ഞാൻ നിങ്ങളോട് ചോദിച്ചത്. പെണ്ണിനെക്കേറി പിടിച്ചെന്നാണോ? മീടൂ എന്ന് പറഞ്ഞാൽ എന്താ? ഞാൻ പറയട്ടെ, എനിക്ക് ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിലേർപ്പെടണം, ആ പെണ്ണിനോട് എന്ത് പറയണം. ഭാര്യയുടെ കാര്യം വിട്. നിങ്ങൾ ഭാര്യയുമായിട്ടാണോ ആദ്യം സെക്സ് ചെയ്തത്? എല്ലാവരും അങ്ങനെയല്ല.
നിങ്ങൾ ഒരു പെണ്ണുമായിട്ട് എങ്ങനെ ശാരീരിക ബന്ധത്തിലേർപ്പെടും? ഒന്ന് പറ, എങ്ങനെയാണ് ആ പെണ്ണിനെ നിങ്ങളുടെ അടുത്തേക്ക് വിളിക്കുന്നത്. എന്റെ ലൈഫിൽ ഞാൻ പത്ത് പെണ്ണുങ്ങളുമായിട്ട് ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട്. പത്ത് പെണ്ണിന്റെയടുത്തും ഞാനാണ് എന്റെ കൂടെ റിലേഷൻഷിപ്പ് നടത്താനാകുമോ എന്ന് ചോദിച്ചത്. ഇത് നിങ്ങൾ പറയുന്ന മീടൂ ആണെങ്കിൽ ഞാൻ ഇനിയും ചോദിക്കും. എനിക്ക് ആ പെണ്ണുമായി സെക്സ് ചെയ്യാൻ തോന്നിയാൽ ഞാൻ ആ പെണ്ണിനോട് ചോദിക്കും. ആ പെണ്ണെന്ത് പറയും മാന്യമായിട്ട് നോ. എന്നോട് ഇതുവരെ ഒരു പെണ്ണും വന്ന് ചോദിച്ചിട്ടില്ല.ഒരു പെണ്ണിന്റെ വ്യാഖ്യാനമെന്താണെന്നറിയോ?' -വിനായകൻ പറഞ്ഞു.