belly-fat

തടി കുറച്ചൊന്നു കൂടുമ്പോഴേക്ക് കുടവയർ വരുന്ന നിരവധി പേരുണ്ട്. അമിതാഹാരവും, ഇരുന്നുകൊണ്ടുള്ള ജോലിയും, വ്യായാമ കുറവുമൊക്കെയാണ് ഇത്തരത്തിൽ വയർ ചാടാനുള്ള പ്രധാന കാരണങ്ങൾ. തടി അൽപം കൂടുമ്പോഴേക്ക് മിക്കവരും ജിമ്മിലേക്ക് ഓടുകയാണ് ചെയ്യുന്നത്. ഭാരം കുറയ്ക്കാനും ശരീരം ഫിറ്റാക്കാനുമൊക്കെ ഇത് ഉപകരിക്കമെങ്കിലും പോക്കറ്റും കാലിയാകും.


വീട്ടിലിരുന്നുകൊണ്ട് ചില കാര്യങ്ങൾ ചെയ്താൽ ഒരു പരിധിവരെ കുടവയർ കുറയ്ക്കാൻ കഴിയും. പട്ടിണി കിടന്നാൽ കുടവയർ കുറയുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.


ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും ഒഴിവാക്കരുത്. എട്ട് മണിയോടെ ഭക്ഷണം കഴിക്കുക. കാർബോ ഹൈഡ്രേറ്റും പ്രോട്ടീനും ചേർന്നതാകണം ഭക്ഷണം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. അത്താഴം എട്ട് മണിക്ക് മുൻപ് ഭക്ഷണം കഴിക്കുക. പിന്നെ വിശന്നാൽ വെള്ളം കുടിച്ച് വയർ നിറച്ചോളൂ. എണ്ണ പലഹാരങ്ങൾ ഒഴിവാക്കുക.

നന്നായി വെള്ളം കുടിക്കണം. ശീതളപാനീയങ്ങൾക്ക് പകരം ശുദ്ധജലം മതി. മദ്യം ഒഴിവാക്കുക. വ്യായാമമാണ് ഏറ്റവും പ്രധാനം. കുറേസമയം നടക്കുക. ലിഫ്റ്റിന് പകരം പടി കയറുക. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക.