
കൊച്ചി: തിരുവാഭരണം കവർന്ന കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. എറണാകുളം ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ തിരുവാഭരണം കവർന്നതിനാണ് അറസ്റ്റ്. സംഭവത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിൻ ആണ് പൊലീസിന്റെ പിടിയിലായത്.
25 ഗ്രാം വരുന്ന തിരുവാഭരണത്തിന് പകരമായി മുക്കുപണ്ടം വച്ചാണ് ഇയാൾ മോഷണം നടത്തിയത്. സംഭവം പുറത്തുവന്നതോടെ മറ്റ് മൂന്ന് ക്ഷേത്രത്തിലെ ഭാരവാഹികളും ഇയാൾക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ്.
അതേസമയം, കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതിന് അൻപതുകാരനായ പൂജാരി തമിഴ്നാട്ടിൽ അറസ്റ്റിലായി. വി വൈദ്യനാഥനാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. യു എസ് ആസ്ഥാനമായ എൻ ജി ഒയായ നാഷണൽ സെന്റർ ഫോർ മിസിംഗ് ആൻഡ് എക്‌സ്‌പ്ളോയിറ്റഡ് ചിൽഡ്രൻ നൽകിയ പരാതിയിൻമേലാണ് നടപടി.