
സണ്ണി ലിയോണിന് ഏറെ പ്രിയപ്പെട്ടയിടമാണ് മാലി ദ്വീപ്. അവധിക്കാലം ആഘോഷിക്കാൻ താരം ഇടയ്‌ക്കിടെ ഇവിടേക്ക് എത്താറുണ്ട്. ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും അവർ തന്നെയാണ് അവധിക്കാല ആഘോഷം ആരാധകരുമായി പങ്കുവയ്‌ക്കുന്നത്. ഇപ്പോഴിതാ മാലിദ്വീപിൽ വീണ്ടും എത്തിയിരിക്കുകയാണ് സണ്ണി.
അവിടത്തെ രുചിക്കൂട്ടുകളും യാത്രകളുടെ വിശേഷങ്ങളും പതിവ് പോലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലും സണ്ണി ലിയോൺ മാലിദ്വീപ് സന്ദർശിച്ചിരുന്നു.
മൂന്ന് ദിവസം മുമ്പാണ് താരം വീണ്ടും ഇവിടെക്കെത്തിയത്. കടലിൽ നീന്തിക്കുളിക്കുന്നതും ബീച്ചിലെ കാഴ്‌ചകൾ ആസ്വദിക്കുന്നതുമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.