
കൊച്ചുകുട്ടികൾ ആദ്യമായി മുട്ടിലിഴയുന്നതിന്റെയും സംസാരിക്കുന്നതിന്റെയും പിച്ചവയ്ക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളുടെ ഹൃദയം കവരാറുണ്ട്. കുഞ്ഞുകാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്നവരാണ് കുട്ടികൾ.
അത്തരത്തിൽ ജീവിതത്തിൽ ആദ്യമായി ചോക്ലേറ്റ് പരീക്ഷിക്കുമ്പോൾ ഒരു കൊച്ചു പെൺകുട്ടി എങ്ങനെ പ്രതികരിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.ലില്ലി എന്നാണ് കുട്ടിയുടെ പേര്.
ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്സാണ് ഈ കൊച്ചുമിടുക്കിയ്ക്ക് ഉള്ളത്. പ്രചോദനാത്മകവും പോസിറ്റീവുമായ സന്ദേശങ്ങളിലൂടെയാണ് ഈ കൊച്ചുമിടുക്കി ഇത്രയും ആരാധകരെ നേടിയെടുത്തത്. പഴയ വീഡിയോയാണ് ലില്ലി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 'ലൗ അറ്റ് ഫസ്റ്റ് ബൈറ്റ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാർച്ച് 10 ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതുവരെ 6.5 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.