
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: ബുദ്ധിപരമായ പ്രവർത്തനങ്ങൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും, തൊഴിൽ മേഖലയിൽ മേന്മയുണ്ടാകും, ധന പരമായ നേട്ടങ്ങൾ.
ഭരണി: ധന സമ്പാദനം ഒരു മുഖ്യവിഷയമായി പരിഗണിക്കുകയും അതിനു എന്ത് മാർഗം അവലംബിക്കുകയും ചെയ്യും, ശത്രുക്കളുടെ എതിർപ്പുകൾ കുറയും.
കാർത്തിക: ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാഫല്യം കിട്ടും, കലാ പ്രവർത്തനങ്ങളിൽ മനസുഖം കണ്ടെത്തും, ശത്രുജയം നേടും, കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി.
രോഹിണി: ആകർഷകത്വം എല്ലാ കാര്യത്തിലും നിഴലിച്ചു നിൽക്കും, ശത്രുക്കളുമായി രമ്യതയിലാകും, ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന സമയം, പരാജയത്തിൽ നിരാശപ്പെടാതെ വിജയം വരെ പ്രവർത്തിക്കും.
മകയിരം: സ്വദേശം വിട്ടു താമസിക്കും, അഭിമാന ക്ഷതം വരാതെ നോക്കണം, വിവാഹജീവിതത്തിൽ ചില വിഷമതകൾ വന്നു ഭവിക്കും, കരുതലോടെയിരിക്കുക.
തിരുവാതിര: സ്വന്തം രഹസ്യങ്ങൾ മറ്റുള്ളവരും ആയി പങ്കിടരുത്, ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ ആവശ്യമാണ്, ആഡംബര ഭ്രമം ധനചെലവ് വരുത്തി വയ്‌ക്കും.
പുണർതം: ഗുണദോഷ സമ്മിശ്ര ദിവസം, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടു കുഴപ്പങ്ങൾ വരുത്തി വയ്‌ക്കും, സംഭാഷണത്തിനിടയ്‌ക്ക് പെട്ടെന്ന് പ്രകോപിതരാകും
പൂയം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ലഹരികളോടുള്ള അമിത താൽപര്യം ഉപേക്ഷിക്കുക, ചതിയിൽപ്പെടാം, സഹോദരിൽ നിന്നും മനക്ലേശം ഉണ്ടാകും, ആർഭാടങ്ങളിൽ താല്പര്യം കുറവായിരിക്കും.
ആയില്യം: വാഹനങ്ങൾക്കായി ധനം ചെലവാക്കും, ഈശ്വരാധീനം കുറയും, മനഃപ്രയാസങ്ങൾ വർദ്ധിക്കും, തൊഴിൽ മേഖലയിൽ പ്രശനങ്ങൾ, സുഹൃത്തുക്കളുടെ കെണിയിൽ വീഴാതെ നോക്കണം.
മകം: വിദേശവാസം ഗുണം ചെയ്യും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും, മാതൃഗുണം ലഭിക്കും.
പൂരം: നേത്ര രോഗം വരാതെ നോക്കണം, സ്‌ത്രൈണത കൂടി നിൽക്കും, കലാകാരന്മാർക്ക് പുതിയ പുതിയ അവസരങ്ങൾ, സുന്ദര വസ്‌തുക്കളോടും ആഡംബരത്തിനോടും താൽപ്പര്യം കൂടും.
ഉത്രം: അന്യസ്വത്ത് അനുഭവിക്കാൻ യോഗം, തന്നെക്കാൾ വിദ്യാഭ്യസമുള്ളവർക്ക് പോലും മാർഗദർശിയാകും, എല്ലായ്‌പോഴും ഉല്ലാസവാനായി ഇരിക്കുക.
അത്തം: സ്ത്രീകൾ നല്ല ഈശ്വര വിശ്വാസികളും സൗഭാഗ്യവതികളും ആയിരിക്കും, സഹായിക്കാമെന്നു ഏറ്റിരുന്നവർ വാക്ക് മാറ്റിപ്പറയും, ഈശ്വരാധീനം മൂലം ആപത്തുകൾ ഒഴിവാകും.
ചിത്തിര: അധികാരികളുടെ പ്രീതി, കുടുംബസുഖം, ശത്രുക്കളുടെ ഉപദ്രവം കുറയും,എല്ലാം കൊണ്ടും നല്ല സമയം, സ്ത്രീകൾക്ക് സൗന്ദര്യവും പൗരുഷവും കൂടിയിരിക്കും.
ചോതി: വിനോദസഞ്ചാരം, ഇഷ്ട ഭക്ഷണ ലഭ്യത, ലഹരി ഒഴിവാക്കുക, അന്യരെ സഹായിക്കാൻ ഉള്ള മനസുണ്ടാകും. എഴുത്തുകുത്തുകൾ അനുകൂലമാകും.
വിശാഖം: കാര്യങ്ങൾ അനുകൂലമാകും, സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങളുണ്ടാകും, ഉപകാര സ്മരണ കാണിക്കും, സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.
അനിഴം: ആത്മവിശ്വാസക്കൂടുതൽ, സ്ത്രീകൾക്ക് അംഗീകാരം, പ്രണയത്തിനു കുടുംബത്തിൽ നിന്നും അനുകൂല നിലപാട്.
കേട്ട: സർക്കാറിൽ നിന്നും അനുകൂലമായ അറിയിപ്പ് കിട്ടും, പ്രവർത്തന വിജയം, പ്രശ്‌നങ്ങൾക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം.
മൂലം: ഭാര്യാഗുണം, ബുദ്ധിപരമായി കാര്യങ്ങൾ നിർവഹിക്കും, ആനുകൂല്യങ്ങൾ ലഭിക്കും, ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം കൂടും, കർമ്മ രംഗത്ത് നേട്ടം.
പൂരാടം: എല്ലാവിധത്തിലും ഉള്ള ലഹരികളും ഒഴിവാക്കുക, മാതാവുമായി കലഹം, രോഗാവസ്ഥ മൂർഛിക്കും, വിഷാദം വരാതെ നോക്കണം, രേഖാപരമായ ഉറപ്പില്ലാതെ ഒന്നും ചെയ്യരുത്.
ഉത്രാടം: ശാരീരികമായി ചെറിയ അസ്വസ്ഥത, നിർബന്ധ ബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.
തിരുവോണം: ജോലിയിൽ മടി കാണിക്കും, സ്വാർത്ഥമായി പെരുമാറും, ആരോഗ്യം മോശമാകും, മാതൃദുരിതം, വീടുമാറി താമസിക്കും, ധനചെലവ്.
അവിട്ടം: ദൂരയാത്രാക്ലേശം, മറ്റുള്ളവർക്ക് വിഷമം ആവുന്ന പ്രവർത്തികൾ ചെയ്യും, ആപത്തുകൾ, യാത്രമൂലം കഷ്ടപ്പാട്, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും.
ചതയം: സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, വിശ്വാസപൂർവം അന്യ സ്ത്രീകളെ ഒന്നും ഏൽപ്പിക്കരുത്, ദാമ്പത്യജീവിതത്തിൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാക്കും.
പൂരുരുട്ടാതി: യാത്രകൾ ഗുണകരമാകില്ല, തടസങ്ങൾ, കുടുംബാംഗങ്ങൾ വിപരീതമായി സംസാരിക്കും, ശത്രുദോഷം, വാക്ക് പാലിക്കാൻ സാധിക്കില്ല, മറ്റുള്ളവരുടെ രഹസ്യങ്ങളിൽ ഇടപെടരുത്, പിന്നീട് വിനയാകും
ഉത്രട്ടാതി: സുഖാനുഭവങ്ങൾ, ശത്രു ജയം, പ്രണയ കാര്യങ്ങിളിൽ സന്തോഷം, കർമ്മരംഗം ഉഷാറാകും, പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവിനും യോഗം,
സ്ത്രീകൾ മുഖേന സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും.
രേവതി: ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാൻ ഉള്ള മനസുണ്ടാകും, സാംസ്‌കാര സമ്പന്നമായി പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം.