
നവ്യനായരെ കേന്ദ്രകഥാപാത്രമാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീക്ക് രണ്ടാംഭാഗം. സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതി കൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചാണ് അണിയറ പ്രവർത്തകർ രണ്ടാംഭാഗത്തിന്റെ വിവരം പുറത്തുവിട്ടത്. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം നവ്യ നായർ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ഒരുത്തീ. ഗതാഗതവകുപ്പിന്റെ ബോട്ടിൽ ടിക്കറ്റ് കലക്ടറായി ജോലി ചെയ്യുന്ന രാധാമണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നവ്യ നായർ അവതരിപ്പിച്ചത്. നവ്യയുടെ ശക്തമായ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വിനായകൻ, സൈജു കുറുപ്പ് , സന്തോഷ് കീഴാറ്റൂർ, കെ. പി.എ. സി ലളിത, അപർണ നായർ, ഗീതി സംഗീത എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാർച്ച് 18 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.എസ്. സുരേഷ് ബാബു രചന നിർവഹിച്ചു.