oruthi

ന​വ്യ​നാ​യ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​വി.​കെ.​ ​പ്ര​കാ​ശ് ​സം​വി​ധാ​നം​ ​ചെയ്ത​ ​ഒ​രു​ത്തീ​ക്ക് ​ര​ണ്ടാം​ഭാ​ഗം.​ ​സ്ത്രീ​യാ​ണ് ​പു​രു​ഷ​നേ​ക്കാ​ൾ​ ​വ​ലി​യ​ ​മ​നു​ഷ്യ​ൻ​ ​എ​ന്ന​ ​സ​മു​ദ്ര​ശി​ല​യി​ലെ​ ​വാ​ച​കം​ ​എ​ഴു​തി​ ​കൊ​ണ്ടു​ള്ള​ ​പോ​സ്റ്റ​ർ​ ​പ​ങ്കു​വ​ച്ചാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ര​ണ്ടാം​ഭാ​ഗ​ത്തി​ന്റെ​ ​വി​വ​രം​ ​പു​റ​ത്തു​വി​ട്ട​ത്.​ ​പ​ത്തു​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ന​വ്യ​ ​നാ​യ​ർ​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​മ​ട​ങ്ങി​യെ​ത്തി​യ​ ​ചി​ത്ര​മാ​ണ് ​ഒ​രു​ത്തീ.​ ​ഗ​താ​ഗ​ത​വ​കു​പ്പി​ന്റെ​ ​ബോ​ട്ടി​ൽ​ ​ടി​ക്ക​റ്റ് ​ക​ല​ക്ട​റാ​യി​ ​ജോ​ലി ​ചെ​യ്യു​ന്ന​ ​രാ​ധാ​മ​ണി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ന​വ്യ​ ​നാ​യ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ന​വ്യ​യു​ടെ​ ​ശ​ക്ത​മാ​യ​ ​പ്ര​ക​ട​ന​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഹൈ​ലൈ​റ്റ്.​ ​വി​നാ​യ​ക​ൻ,​ ​സൈ​ജു​ ​കു​റു​പ്പ് ,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​കെ.​ ​പി.​എ.​ ​സി​ ​ല​ളി​ത,​ ​അ​പ​ർ​ണ​ ​നാ​യ​ർ,​ ​ഗീ​തി​ ​സം​ഗീ​ത​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​മാ​ർ​ച്ച് 18​ ​നാ​ണ് ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തി​യ​ത്.​എ​സ്.​ ​സു​രേ​ഷ് ​ബാ​ബു​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ചു.​