
ജെന്റിൽമാൻ 2 വിൽ നായികയായി നയൻതാര ചക്രവർത്തി തമിഴ് അരങ്ങേറ്റത്തിന്. സമൂഹമാധ്യമത്തിലൂടെ നയൻതാര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തമിഴകത്തെ പ്രശസ്ത നിർമ്മാതാവ് കെ.ടി. കുഞ്ഞുമോന്റെ രണ്ടാംവരവ് കൂടിയാണ് ചിത്രം. എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളായിരുന്നു ഷങ്കർ സംവിധാനം ചെയ്ത ജെന്റിൽമാൻ എന്ന ചിത്രത്തിന്റെ കാതൽ.അർജുൻ നായകനിരയിലേക്ക് ഉയർന്ന ചിത്രമായിരുന്നു ജെന്റിൽമാൻ.മധുബാല ആയിരുന്നു നായിക. ജെന്റിൽമാൻ 2 വിൽ കീരവാണി ആണ് സംഗീത സംവിധാനം.
കുഞ്ചാക്കോ ബോബൻ, ജയസൂര്യ , കാവ്യ മാധവൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സന്ധ്യമോഹൻ സംവിധാനം ചെയ്ത കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് ബേബി നയൻതാര വെള്ളിത്തിരയിൽ എത്തുന്നത്. അച്ഛനുറങ്ങാത്ത വീട്, ചെസ്, അതിശയൻ, സൂര്യൻ, കങ്കാരു, ഇൗപട്ടണത്തിൽ ഭൂതം, തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.
കുസേലൻ എന്ന തമിഴ് ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.
ആറുവർഷം മുൻപ് വി.എം. വിനു സംവിധാനം ചെയ്ത മറുപടിയിൽ റഹ്മാന്റെയും ഭാമയുടെയും മകളായാണ് അവസാനം അഭിനയിച്ചത്. നായികയായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലായിരുന്നു താരം.