
ബാഴ്‌സലോണ: മെസിയില്ലാത്ത ബാഴ്സലോണയിലേക്ക് കെസ്സി വരുന്നു. എ.സി.മിലാന്റെ മിഡ്ഫീൽഡർ ഫ്രാങ്ക് കെസ്സിയെയാണ് സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്‌സലോണ സ്വന്തമാക്കാനൊരുങ്ങുന്നത്. 25 കാരനായ കെസ്സി ഐവറി കോസ്റ്റിന്റെ താരമാണ്. നാലുവര്‍ഷത്തെ കരാറിലാണ് ബാഴ്‌സയും കെസ്സിയും ഒപ്പുവെച്ചത്.
ഒരു വർഷം 6.5 മില്യൺ യൂറോ (ഏകദേശം 54 കോടി രൂപ) ശമ്പളമായി ലഭിക്കും. 2017ലാണ് കെസ്സി എ.സി മിലാനിനെത്തിയത്. 166 മത്സരങ്ങളിൽ 34 ഗോളുകൾ നേടിയിട്ടുണ്ട്. 2014 മുതൽഐവറി കോസ്റ്റ് ദേശീയ ടീമംഗമാണ്. മിലാനിൽ സെന്റർ മിഡ്ഫീൽഡർ പൊസിഷനിലാണ് കെസ്സി കളിക്കുന്നത്. കെസ്സിയുടെ വരവ് ബാഴ്‌സയ്ക്ക് ഗുണം ചെയ്യും. മുൻ ഇതിഹാസതാരമായ പരിശീലകൻ സാവിയുടെ കീഴിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ബാഴ്‌സലോണ അവസാന മത്സരത്തിൽ എതിരില്ലാത്ത നാലുഗോളുകൾക്ക് ചിരവൈരികളായ റയൽ മാഡ്രിഡിനെ കീഴടക്കിയിരുന്നു. യുവനിരയുടെ കരുത്താണ് ബാഴ്‌സയുടെ ശക്തി.