
മുംബയ്: ശനിയാഴ്ച ആരംഭിക്കുന്ന ഐ പി എൽ ക്രിക്കറ്റിന് കമന്ററി ടീമിന്റെ വമ്പൻ നിരയുമായി ഡിസ്നി ഹോട്ട്സ്റ്റാർ. മുൻ അന്താരാഷ്ട്ര താരങ്ങളടക്കം 85 പേരുടെ കമന്ററി പാനലാണ് ഇത്തവണ കളി പറയാൻ ഒരുങ്ങുന്നത്. മലയാളം അടക്കം ഒൻപതോളം ഭാഷകളിലാണ് ഇത്തവണ കളി വിവരണം നൽകുന്നത്. ഇത് കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി ഹർഷ ഭോഗ്‌ലെ, സുനിൽ ഗവാസ്കർ എന്നിവരടക്കമുള്ള മറ്റൊരു കമന്ററി പാനലിനെയും ഒരുക്കിയിട്ടുണ്ട്.
മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗും സുരേഷ് റെയ്നയും ഇത്തവണത്തെ ഐ പി എൽ കമന്ററിയിൽ അരങ്ങേറ്റം കുറിക്കും. ഇവരെ രണ്ടു പേരെയും കൂടാതെ മുൻ താരങ്ങളായ പീയുഷ് ചൗള, ധവാൽ കുൽക്കർണി എന്നിവരും കമന്ററിയിൽ പുതുമുഖങ്ങളാണ്.
ഇന്ത്യയുടെ ദേശീയ പരിശീലക സ്ഥാനം ഏറ്റെടുത്തതിനെ തുടർന്ന കമന്ററി പാനലിൽ നിന്ന് രാജിവച്ച് രവി ശാസ്ത്രിയും ക്രിക്കറ്റ് ആരാധകരുടെ ഇഷ്ട അവതാരകരിൽ ഒരാളായ മായന്തി ലാംഗറും ഒരിടവേളയ്ക്ക് ശേഷം കമന്ററി പാനലിലേക്ക് മടങ്ങിയെത്തുന്നുണ്ട്.
മലയാളത്തിൽ കളി വിവരണം നൽകുന്നതിന് മുൻ ഇന്ത്യൻ താരവും കേരളത്തിന്റെ രഞ്ജി കോച്ചുമായ ടിനു യോഹന്നാൻ, റൈഫി ഗോമസ്, സി എം ദീപക്, വിഷ്ണു ഹരിഹരൻ, ഷിയാസ് മുഹമ്മദ് എന്നിവർ എത്തും.
കമന്ററി പാനൽ: വേൾഡ് ഫീഡ്: ഹർഷ ഭോഗ്‌ലെ, സുനിൽ ഗവാസ്‌കർ, എൽ ശിവരാമകൃഷ്ണൻ, എംപുമെലെലോ എംബാംഗ്വ, ഇയാൻ ബിഷപ്പ്, ഗ്രെയിം സ്മിത്ത്, ഗ്രേം സ്വാൻ, കെവിൻ പീറ്റേഴ്‌സൺ, മുരളി കാർത്തിക്, ദീപ് ദാസ്ഗുപ്ത, അഞ്ജും ചോപ്ര, ഡാനിയൽ മോറിസൺ, മോർണി മോർക്കൽ, സൈമൺ ഡൂൾ, രോഹൻ ഗവാസ്‌കർ, അലൻ വിൽക്കിൻസ്, ഡബ്ല്യു വി രാമൻ, ഡാരെൻ ഗംഗ
ഹിന്ദി - ഇംഗ്ലീഷ്: ജതിൻ സപ്രു, മായന്തി ലാംഗർ ബിന്നി, താന്യ പുരോഹിത്, അനന്ത് ത്യാഗി, നെറോളി മെഡോസ്, സുരൻ സുന്ദരം, ആകാശ് ചോപ്ര, നിഖിൽ ചോപ്ര, ഇർഫാൻ പത്താൻ, ഹർഭജൻ സിംഗ്, രവി ശാസ്ത്രി, സുരേഷ് റെയ്ന, പിയൂഷ് ചൗള, മുഹമ്മദ് കൈഫ്, ധവാൽ കുൽക്കർണി
തമിഴ്: ഭാവന ബാലകൃഷ്ണൻ, മുത്തുരാമൻ ആർ, രാധാകൃഷ്ണൻ ശ്രീനിവാസൻ, കെ വി സത്യനാരായണൻ, ആർജെ ബാലാജി, വിഷ്ണു ഹരിഹരൻ, എസ് ബദരീനാഥ്, അഭിനവ് മുകുന്ദ്, കെ ശ്രീകാന്ത്, യോമഹേഷ് വിജയകുമാർ, ആർ സതീഷ്, റസൽ അർണോൾഡ്
തെലുങ്ക്: വിന്ധ്യാ വിശാഖ എം, എം ആനന്ദ് ശ്രീകൃഷ്ണ, കൗശിക് എൻസി, ആർ ശ്രീധർ, എംഎസ്കെ പ്രസാദ്, വേണുഗോപാലറാവു യലക, കല്യാണ് കൃഷ്ണ, കല്യാണ് കൊല്ലരാപ്പു, ആശിഷ് റെഡ്ഡി, ടി സുമൻ
കന്നഡ: മധു മൈലാങ്കോടി, റീന ഡിസൂസ, കിരൺ ശ്രീനിവാസ, സുമേഷ് ഗോണി, ശ്രീനിവാസ മൂർത്തി പി, വിജയ് ഭരദ്വാജ്, ഭരത് ചിപ്ലി, അഖിൽ ബാലചന്ദ്ര, പവൻ ദേശ്പാണ്ഡെ, വെങ്കടേഷ് പ്രസാദ്, വേദ കൃഷ്ണമൂർത്തി
മറാത്തി: കുനാൽ ഡേറ്റ്, പ്രസന്ന സന്ത്, ചൈതന്യ സന്ത്, സ്നേഹൽ പ്രധാൻ, വിനോദ് കാംബ്ലി, സന്ദീപ് പാട്ടീൽ, അമോൽ മുജുംദാർ
ബംഗ്ല: സഞ്ജീബ് മുഖർജി, ആർആർ വരുൺ കൗശിക്, സരദിന്ദു മുഖർജി, ജോയ്ദീപ് മുഖർജി, സൗരാശിഷ് ലാഹിരി
മലയാളം: വിഷ്ണു ഹരിഹരൻ, ഷിയാസ് മുഹമ്മദ്, ടിനു യോഹന്നാൻ, റൈഫി ഗോമസ്, സി എം ദീപക്
ഗുജറാത്തി: കരൺ മേത്ത, മനൻ ദേശായി, ധ്വനിത് താക്കർ, ആകാശ് ത്രിവേദി, മൻപ്രിത് ജുനേജ, നയൻ മോംഗിയ