sri-lankan-military

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ പെട്രോൾ പമ്പുകളിൽ സൈന്യത്തെ വിന്യസിച്ച് സർക്കാർ. രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന പെട്രോളും മണ്ണെണ്ണയും മണിക്കൂറുകൾ ക്യൂ നിന്നാണ് ജനങ്ങൾ വാങ്ങുന്നത്. പാചകവാതകത്തിന്റെ വില കുതിച്ചു കയറിയതോടെ മ‌ണ്ണെണ്ണയാണ് ജനങ്ങൾ പാചകത്തിന് ആശ്രയിക്കുന്നത്. പെട്രോൾ വാങ്ങാൻ ക്യ‌ൂനിന്ന മൂന്നു പേർ കഴിഞ്ഞ ദിവസങ്ങളിൽ കുഴഞ്ഞുവീണു മരിച്ചിരുന്നു. വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരു ചെറുപ്പക്കാരനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെയാണ് പെട്രോൾ വിതരണം ഏകോപിപ്പിക്കുന്നതിന് സൈന്യത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. സാമ്പത്തിക പ്രശ്നം മൂലം ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള അഭയാർത്ഥി പ്രവാഹവും വർദ്ധിച്ചു

പമ്പുകളിൽ രണ്ടു സൈനികരെ വീതമായിരിക്കും വിന‌്യസിക്കുക. പെട്രോൾ വിതരണം ക‌ൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് സൈനികരുടെ ജോലി. ആളുകളെ അവർ നിയന്ത്രിക്കില്ല.