
കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ലീലാമേനോൻ മാധ്യമപുരസ്‌കാരം കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന്. കൊവിഡ് കാലത്ത് പകർത്തിയ വാർത്താ ചിത്രത്തിനാണ് പുരസ്കാരം. പ്രശസ്ത പത്രപ്രവർത്തകൻ പി. സുജാതന് പത്രപ്രവർത്തന രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് അവാർഡ്. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.
സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്താ പുരസ്‌കാരത്തിന് മാതൃഭൂമിയിലെ സിറാജ് കാസിം, എന്നിവർ അർഹരായി. മികച്ച ദൃശ്യമാധ്യമ പുരസ്‌കാരത്തിനു എസ്.ശ്രീകാന്ത് ( ന്യൂസ് 24), ക്യാമറമാൻ എസ്. സന്തോഷ് ( ജനം ചാനൽ) എന്നിവരും അർഹരായി.
ഏപ്രിൽ 9ന് വൈകീട്ട് 3 നു എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഡോ. സെബാസ്റ്റിൻ പോൾ, ആർ. ബാലകൃഷ്ണൻ, ടി. സതീശൻ എന്നിവർ പങ്കെടുക്കും.
ഇ. എൻ. നന്ദകുമാർ പ്രസിഡന്റ്, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി
ചേർത്തല പാണാവള്ളി രവീന്ദ്രശാന്തി രാധാ ദമ്പതികളുടെ മകനാണ് സുധർമ്മദാസ്. ഭാര്യ സന്ധ്യ, മകൾ നിവേദിത