
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. സ്കൂൾ വിദ്യാർത്ഥികൾ ഇരുന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കായിരുന്നു യുവാവ് ബോംബ് എറിഞ്ഞത്. ബസിൽ നിന്ന് ഇറങ്ങുമ്പോൾ കളിയാക്കിയതിൽ പ്രകോപിതനായതിനെ തുടർന്നായിരുന്നു യുവാവിന്റെ ആക്രമണം. ബൈക്കിൽ എത്തി ബോംബെറിഞ്ഞ ശേഷം അതേ വാഹനത്തിൽ തന്നെ അക്രമി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.