df

മുംബയ്: ഫാർമ, ഓട്ടോ, ധനകാര്യ ഓഹരികളിലെ സമ്മർദം സൂചികകളെ നഷ്ടത്തിലാക്കി. ആഗോള സൂചികകൾ നേട്ടമുണ്ടാക്കിയെങ്കിലും രാജ്യത്തെ സൂചികകൾ വില്പന സമ്മർദംനേരിട്ടു.

സെൻസെക്‌സ് 304.4 പോയന്റ് താഴ്ന്ന് 57,685ലും നിഫ്റ്റി 70 പോയന്റ് നഷ്ടത്തിൽ 17,246ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചരക്ക് നീക്കത്തിലെ തടസ്സത്തെതുടർന്നുള്ള പണപ്പെരുപ്പ ഭീഷണിയിലാണ് വിപണി.

എച്ച്.ഡി.എഫ്‌.സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സിപ്ല, ബ്രിട്ടാനിയ, സൺ ഫാർമ, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ 1.5-2.5ശതമാനം നഷ്ടംനേരിട്ടു. ഡിവീസ് ലാബ്, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ രണ്ടുശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.