
മുംബയ്: ഫോർച്യൂൺ ബ്രാൻഡിന്റെ കീഴിൽ ദൈനംദിന ഉപയോഗത്തിനായുള്ള അരി പുറത്തിറക്കാനൊരുങ്ങി അദാനി വിൽമർ. ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ ഇപ്പോൾ തന്നെ ബസ്മതി അരി, എണ്ണ എന്നിവയൊക്കെ ഗ്രൂപ്പ് പുറത്തിറക്കുന്നുണ്ട്. കൂടുതൽ ലോക്കൽ ബ്രാൻഡുകളെ സംയോജിപ്പിച്ച് അരി വ്യവസായത്തിലും മുൻനിരക്കാരാകാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.