
മീടു വിനെക്കുറിച്ചുള്ള നടൻ വിനായകന്റെ മറുപടിയിൽ വിവാദം കൊഴുക്കുകയാണ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ താൻ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീടുവെന്ന് വിളിക്കുന്നതെന്നായിരുന്നു വാർത്താസമ്മേളനത്തിനിടെ വിനായകന്റെ പ്രതികരണം. നവ്യാ നായർ നായികയായ പുതിയ സിനിമയായ ഒരുത്തീയുടെ പ്രസ് മീറ്റീലായിരുന്നു വിനായകന്റെ മറുപടി.
'എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കും. അപ്പോൾ അവർ മാന്യമായി എന്നോട് പറയും, ‘നോ’. ഞാൻ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.?’ - വിനായകൻ പറഞ്ഞു. ഇതിന് പിന്നാലെ നിരവധിപേരാണ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആൻസി വിഷ്ണു എന്ന യുവതി പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റ് വെെറലായിരിക്കുകയാണ്. പരസ്പര വിശ്വാസത്തോടെയും ഇഷ്ടത്തോടെയും സമ്മതത്തോടെയും ഉണ്ടാവേണ്ടതല്ലേ സെക്സ് എന്നാണ് ആൻസി പോസ്റ്റിൽ പറയുന്നത്.
ആൻസി വിഷ്‌ണുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
Sex ഉണ്ടാവുന്നത് അല്ലെ, പരസ്പര വിശ്വാസത്തോടെയും, ഇഷ്ടത്തോടെയും, സമ്മതത്തോടെയും ഉണ്ടാവേണ്ടതല്ലേ sex.
Sex ന് ഒരു ചോദ്യം പോലും ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം.
ഈ നാട്ടിലെ മുഴുവൻ പെണ്ണുങ്ങളെയും തനിക്ക് sex ന് വേണ്ടി ഉണ്ടാക്കിവെച്ചേക്കുന്നതാണ് എന്നുള്ള ധാരണ തെറ്റാണ് വിനായകൻ,
നിങ്ങളൊരു നല്ല നടൻ ആയിരിക്കാം പക്ഷെ കുറച്ച് കൂടി ബോധമുള്ള മനുഷ്യൻ ആകണം.
ഒരു പ്രെസ്സ് മീറ്റിൽ വന്നിരുന്ന്" ചോദിച്ചാൽ അല്ലെ കിട്ടു " എന്ന് പറയാൻ നിങ്ങൾ കാണിച്ചതിനെ വൃത്തികേട് എന്ന് അല്ലാതെ എന്ത് വിളിക്കാൻ.
Sex ആവശ്യമില്ലാത്ത സ്ത്രീകളുമുണ്ട്, പുരുഷനിൽ നിന്ന് സൗഹൃദം മാത്രം ആഗ്രഹിക്കുന്നവർ.
താങ്കൾ ഒരു സ്ത്രീയോട് sex ന് വേണ്ടി ചോദിച്ചിട്ട് അവൾ no പറഞ്ഞാൽ പിന്നെയും അവളെ നിങ്ങൾ എത്രവട്ടം മനസ്സിൽ rape ചെയ്യുമായിരിക്കും.
സ്ത്രീകൾ എല്ലാം ആരോടും എപ്പോഴും ഏത് നേരവും sex ന് തയ്യാറാണെന്ന് നിങ്ങൾക്കൊരു തെറ്റിദ്ധാരണ ഉണ്ട്.
സ്ത്രീകൾ എല്ലാം ഏത് നേരവും എന്റെ കൂടെ sex ന് തയ്യാറാണോ എന്നൊരു ചോദ്യം പ്രതീക്ഷിച്ച് നിൽക്കുവല്ല..
സൗഹൃദങ്ങളിലും പ്രണയങ്ങളിലും ബന്ധങ്ങളിലും സ്വപ്‌നങ്ങളിലും തിരക്കിൽ ആണവർ.
പ്രെസ്സ് മീറ്റിൽ വന്നിരുന്ന ഒരു വനിത മാധ്യമ പ്രവർത്തകയോട് നിങ്ങൾ sex ന് തയ്യാറാണോ എന്ന് ചോദിക്കുന്നതിലൂടെ നിങ്ങൾ എത്ര അപമാനിക്കപ്പെട്ടു എന്ന് അറിയുമോ മിസ്റ്റർ വിനായകൻ.
സമ്മതം ചോദിക്കുക എന്നാൽ മാന്യതയുണ്ട് അതിന് വളെരെ മനോഹരമായ ഒരു തലമുണ്ട്..
അല്ലാതെ ഏത് പെണ്ണും എപ്പോഴും sex ന് തയ്യാറാണെന്ന് എന്ന് ഊട്ടി ഉറപ്പിച്ച് ചോദിച്ചാൽ അല്ലെ കിട്ടു എന്ന് പറയുന്ന നിങ്ങളുടെ മനസ് എത്ര വിഷമാണ്.