
തിരുവനന്തപുരം : മീ ടുവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ പരാമർശം വിവാദമായിരുന്നു. നവ്യ നായർ നായികയായ ഒരുത്തീ സിനിമയുടെ പ്രചരണാർത്ഥം നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു വിവാദ പരാമർശം. നവ്യ നായരും ചിത്രത്തിന്റെ സംവിധായകൻ വി.കെ. പ്രകാശും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
വിനായകന്റെ മീ ടു പരാമർശത്തിൽ അപ്പോൾ എന്തു കൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നവ്യ. സംവിധായകന്‍ വി.കെ. പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം. അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി.
മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' എന്നായിരുന്നു വിനായകന്റെ വിവാദ പരാമർശം.