
തിരുവനന്തപുരം: മാലി വിമാനത്താവളത്തിൽ മയക്കുമരുന്ന് പിടിച്ചു. കോടിക്കണക്കിന് രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. തിരുവനന്തപുരത്ത് നിന്നാണ് ഹാഷിഷ് ഓയിൽ അടങ്ങിയ പാഴ്സൽ അയച്ചത്.
ജൈവവളം എന്ന പേരിലാണ് ഹാഷിഷ് ഓയിൽ മാലിയിലേക്ക് വിമാനത്തിൽ കടത്തിയത്. സംഭവത്തെക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. മേട്ടുക്കടയിലെ ഒരു വീടിന്റെ വിലാസത്തിൽ നിന്നാണ് പാഴ്സൽ അയച്ചത്. ഹാഷിഷ് ഓയിൽ പിടിച്ചതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഈ വീട്ടിലെത്തി പരിശോധന നടത്തി.