aishwarya-rajinikanth

വേർ‌പിരിയൽ പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഐശ്വര്യ. ഐശ്വര്യയും ധനുഷും വീണ്ടും ഒന്നിക്കുമെന്ന വിശ്വാസത്തിലായിരുന്നു ആരാധകർ. ഐശ്വര്യയുടെ പിതാവ് രജിനികാന്തും ഇരു കുടുംബങ്ങളും ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ചോദ്യങ്ങൾക്കും മറുപടിയായി ഐശ്വര്യയുടെ നീക്കം.

തന്റെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലെ പേരിൽ നിന്ന് ധനുഷിനെ ഐശ്വര്യ നീക്കം ചെയ്തു. ഐശ്വര്യ രജിനികാന്ത് ധനുഷ് എന്നായിരുന്നു മുൻപ് താരത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പേര്. ഇതിൽ നിന്ന് ധനുഷിന്റെ പേര് ഒഴിവാക്കി ഐശ്വര്യ രജിനികാന്ത് എന്നാണ് പുതിയ പേര്. കഴിഞ്ഞ ജനുവരി 17നായിരുന്നു ഇരുവരും പിരിയുന്നതായി അറിയിച്ചത്.

aishwarya-rajinikanth

ഐശ്വര്യയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ ഐശ്വര്യയെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്ത് ധനുഷ് അഭിനന്ദനങ്ങൾ അറിയിച്ചത് സമൂഹമാദ്ധ്യമങ്ങളിൽ ച‌ർച്ചയായിരുന്നു.

Congrats my friend @ash_r_dhanush on your music video #payani https://t.co/G8HHRKPzfr God bless

— Dhanush (@dhanushkraja) March 17, 2022