adani-trivandrum-airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പ്രതിവാര സർവീസുകൾ 348ൽ നിന്ന് 540 ആയി ഉയരും.27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ചാണിത്. പ്രതിവാര അന്താരാഷ്ട്ര സർവീസുകൾ 95 ൽ നിന്ന് 138 ആവും.

ഷാർജയിലേക്കാണ് ഏറ്റവുമധികം സർവീസുകൾ- 30എണ്ണം. ദോഹ (18), മസ്‌ക​റ്റ്, ദുബായ് (17 വീതം) എന്നിവിടങ്ങളിലേക്കും സർവീസുകൾ കൂടും. ബാങ്കോക്ക്, സലാല, ഹാനിമാധൂ (മാലദ്വീപ്) എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കും. പ്രതിവാര ആഭ്യന്തര വിമാന സർവീസുകൾ 79ൽ നിന്ന് 132 ആയി ഉയരും. ബംഗളൂരുവിലേക്കാണ് (27) കൂടുതൽ സർവീസുകൾ. മുംബയ് (23), ചെന്നൈ, ഡൽഹി (14 വീതം) എന്നിവിടങ്ങളിലേക്കും സർവീസുകൾ കൂടും. കൊൽക്കത്ത, പൂനെ, ദുർഗാപൂർ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

പ്രതിവാര സർവീസുകൾ ഇങ്ങനെ- ഷാർജ 30 ദോഹ 18 മസ്‌ക​റ്റ് 17 ദുബായ് 17 അബുദാബി 11 സിംഗപ്പൂർ 8 മാലി 7 ബാങ്കോക്ക് 7 ബഹ്‌റൈൻ 7 കൊളംബോ 7 കുവൈ​റ്റ് 4 റിയാദ് 2 ഹാനിമാധു 2 സലാല 1 ആഭ്യന്തര സർവീസുകൾ ബംഗളുരു 28 മുംബയ് 23 ഡൽഹി 14 ചെന്നൈ 14 ഹൈദരാബാദ് 14 കൊച്ചി 7 കൊൽക്കത്ത 7 പൂനെ 7 കണ്ണൂർ 7 ദുർഗാപൂർ 7 കോഴിക്കോട് 4