
മീടു എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്നുമുള്ള നടൻ വിനായകന്റെ വിവാദ പരാമർശങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. സംവിധായകൻ അഖിൽ മാരാരും തന്റെ വിയോജിപ്പ് ഫേസ്‌ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. കുറിപ്പിലേക്ക്....
ആരാണ് സ്ത്രീ...
ചോദിച്ചത് കേട്ടില്ലേ ആരാണ് സ്ത്രീ..
സ്ത്രീയുടെ വ്യാഖാനം പറയൂ...
വിനായകൻ ഇത് പറഞ്ഞത് ആധ്യാത്മിക പ്രഭാഷണ വേദിയിൽ അല്ല...
മറിച്ചു ഒരു സ്ത്രീ നേരിടുന്ന ദുരിതങ്ങൾ പറയുന്ന അവരുടെ പോരാട്ടം പറയുന്ന "ഒരുത്തി" എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി..
എല്ലാം ചിരിച്ചു കൊണ്ട് കേൾക്കേണ്ടി വന്ന വികെപി എന്ന പ്രിയപ്പെട്ട സംവിധായകനോട് സഹതാപം..
ഇനി പ്രിയപ്പെട്ട വിനായകന് മീ ടു വിന്റെ അർത്ഥം പറഞ്ഞു കൊടുക്കാൻ അറിവില്ലാതെ വായും പൊളന്ന് ഇരുന്ന് കൈ അടിച്ച മാദ്ധ്യമ സിംഗങ്ങളുടെ അറിവിലേക്ക്....
നിങ്ങളുടെ മുഖത്ത് നോക്കി പല പ്രാവശ്യം എന്താണ് മീ ടു എന്ന് ചോദിച്ചപ്പോൾ ദാ ഇത് പോലെ പറഞ്ഞു കൊടുക്കണം..
മിസ്റ്റർ വിനായകൻ വിഡ്ഢിത്തരം പറയാം, പക്ഷെ അതൊരലങ്കാരം ആയി കൊണ്ട് നടക്കരുത്..താങ്കൾ പറഞ്ഞു 10 സ്ത്രീകളുമായി സെക്‌സിൽ ഏർപ്പിട്ടിട്ടുണ്ട് എന്ന്... അതിലൊരാൾക്ക് എന്തെങ്കിലും കാരണം കൊണ്ട് താങ്കൾക്ക് വഴങ്ങേണ്ടി വന്നതായി തോന്നിയേക്കാം.. അതിന്റെ കാരണം ചിലപ്പോൾ ഭയം ആകാം അല്ലെങ്കിൽ മറ്റ് കാരണങ്ങൾ ആകാം..
ഇത്തരത്തിൽ പീഡനം ഏൽക്കേണ്ടി വന്ന പല പെൺകുട്ടികളും അവരുടെ അഭിപ്രായങ്ങൾ തുറന്ന് പറയുമ്പോൾ അതിൽ ഒരാളാണ് ഞാനും എന്നൊരു പെൺകുട്ടി പറയുന്നതാണ് മീ ടു..
ഇനി താങ്കൾ പറയുന്നത് പോലെ താങ്കളുടെ അമ്മയോടൊ പെങ്ങളോടൊ താങ്കളെ പോലൊരുവൻ വഴിയിൽ വെച്ചു ഇന്ന് രാത്രിയിൽ എന്റെ കൂടെ കിടക്കാമോ ..?
കിടക്കാമോ.. പറ Yes.. or no ..?
എന്ന് ചോദിച്ചാൽ അവർക്കതിൽ വിഷമം തോന്നി താങ്കളോട് വന്ന് പറഞ്ഞാൽ അമ്മയ്ക്ക് താല്പര്യം ഇല്ലെങ്കിൽ പോണ്ട ..അതിന് ഞാൻ എന്ത് വേണം എന്ന് ചോദിക്കുമോ..
അതോ അമ്മയെയും പെങ്ങളെയും അപമാനിച്ചവനെ അവന്റെ വീട്ടിൽ പോയി ഒന്ന് പൊട്ടിക്കുമോ..?
ഞാൻ ആണെങ്കിൽ അവന്റെ പിണുങാണ്ടി വലിച്ചു പറിച്ചെടുക്കും...
ഇനി വിനായകൻ പറഞ്ഞത് സൗഹൃദ വലയത്തിൽ പെട്ട ഒരാളോട് എന്ന അർത്ഥത്തിൽ ആണെങ്കിൽ വ്യക്തിപരമായി പോട്ടെ എന്ന് വയ്ക്കാം..
പക്ഷെ സദസിൽ ഇരുന്ന ഒരു പെണ്ണിനെ നോക്കി എനിക്ക് താല്പര്യം തോന്നിയാൽ ഞാൻ ആ കുട്ടിയോട് ചോദിക്കും എന്ന് വിളിച്ചു പറയുമ്പോൾ താങ്കൾ പറയുന്നത് താൽപ്പര്യം തോന്നുന്ന ആരോടും ചോദിക്കും എന്ന് തന്നെയാണ്..
വായിൽ തോന്നുന്നത് വിളിച്ചു കൂവുമ്പോൾ താങ്കൾ പരിഹസിച്ച ആ മഹാ നടൻ പണ്ടൊരു സിനിമയിൽ പറഞ്ഞത് മറക്കണ്ട..
കൈ വിട്ട ആയുധം വാ വിട്ട വാക്ക്... ഓർത്താൽ നന്ന്..