gold

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 225 പവനോളം സ്വർണവുമായി മൂന്ന് യാത്രക്കാരെയാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജിനുള്ളിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. പിടിയിലായവർ എവിടത്തുകാരാണെന്ന് വ്യക്തമല്ല. ഇവരെ ചോദ്യം ചെയ്യുകയാണ്. സ്വർണക്കടത്തുസംഘത്തിലെ കാരിയർമാരാണ് ഇവരെന്നാണ് കരുതുന്നത്.