k-rail

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ കേരളത്തിന്റെ ആവശ്യം കേട്ടെങ്കിലും പ്രധാനമന്ത്രി ഉറപ്പ് നൽകിയില്ലെന്ന് സൂചന. ആവശ്യങ്ങൾ പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം.

സിൽവർ ലൈനിന് അനുമതിയും കേന്ദ്രഫണ്ടും തേടിയാണ് മുഖ്യമന്ത്രി മോദിയെ കണ്ടത്. പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തിയത്. പാർലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ പതിനൊന്ന് മണിക്കായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ജോൺ ബ്രിട്ടാസ് എംപിയും ഉണ്ടായിരുന്നു. കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയും ചർച്ച നടത്തി. പദ്ധതിയുടെ പോരായ്‌മകൾ റെയിൽവേ മന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി വൈകിട്ട് മാദ്ധ്യമങ്ങളെ കാണും.