തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സംഘടനയായ ഫോമയുടെ കേരളാ കൺവെൻഷൻ മേയ് 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. രാഷ്ട്രീയ - സാംസ്കാരിക - സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികളും,ഫോമയുടെ നേതാക്കളും അഭ്യുദയകാംഷികളും കൺവെൻഷനിൽ എത്തിച്ചേരും.

കൺവെൻഷന് മുന്നോടിയായി മേയ് 5ന് ലോക മലയാളി ബിസിനസുകാർ ഒന്നിക്കുന്ന "ഫോമാ എം പവർ കേരള 2022 " ബിസിനസസ് മീറ്റിന് എറണാകുളത്തുള്ള ഗ്രാൻഡ് ഹയാത്തിൽ തുടക്കംക്കുറിക്കും. മേയ് 6 നും 12 നും ഇടയിൽ വിവിധ ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. കേരള കൺവെൻഷനോടനുബന്ധിച്ചു സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള നൂറ് കുട്ടികൾക്ക് ഉപരി പഠനത്തിനുള്ള ധനസഹായം ഫോമാ വിമെൻസ്‌ ഫോറത്തിന്റെ നേതൃത്വത്തിൽ നൽകുമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ കേരള കൺവെൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസ് എന്നിവർ അറിയിച്ചു.