
പാചക പരീക്ഷണങ്ങളെല്ലാം ഇപ്പോൾ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ്. ചിലതെല്ലാം ഗംഭീരമാകുമ്പോൾ മറ്റു ചിലതൊക്കെ കാണുന്നത് തന്നെ വലിയൊരു പരീക്ഷണമാകാറുണ്ട്.
വഴിയോര കച്ചവടക്കാരാണ് ഏറ്റവുമധികം പരീക്ഷണങ്ങൾ നടത്തുന്നത്. ഇപ്പോഴിതാ സൂറത്തിലെ ഒരു വഴിയോരക്കച്ചവടക്കാരൻ ചായയിൽ നടത്തുന്ന പരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പഴങ്ങൾ ചേർത്താണ് ഈ ചായ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം വെള്ളവും പാലും ചേർത്ത് സാധാരണ പോലെ ചായ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇടയ്‌ക്ക് വച്ച് ഇതിലേക്ക് ആപ്പിളും ചിക്കുവും നേന്ത്രപ്പഴവുമൊക്കെ അരിഞ്ഞു ചേർക്കുകയാണ്.
എന്തായാലും കണ്ടവർക്കൊന്നും ഈ പഴച്ചായ ഇഷ്ടമായില്ലെന്ന് കമന്റുകളിൽ നിന്നും വ്യക്തം. എന്തിനാണ് ചായയിൽ ഈ പഴങ്ങൾ ചേർക്കുന്നത് എന്നാണ് ഏറെപ്പേരും ചോദിച്ചിരിക്കുന്നത്. വീഡിയോ കാണാം.