
വാഹനങ്ങൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. ഒരുപോറൽ പോലും വരുന്നത് സഹിക്കാനാവില്ല. വാഹനങ്ങളെ കാര്യമായി നോക്കിയാൽ അവ നമ്മുടെ ജീവനെയും അങ്ങനെതന്നെ നോക്കുമെന്നാണ് ഒട്ടുമിക്കവരുടെയും വിശ്വാസം.
വാഹനങ്ങളെ സംരക്ഷിക്കുന്നതിൽ പ്രധാനസ്ഥാനമാണ് കാർപോർച്ചിനുള്ളത്. സ്ഥാനംനോക്കി വീടുവയ്ക്കും. പിന്നെ തോന്നുന്നിടത്ത് പോർച്ച് പണിയും. ഇതാണ് കൂടുതൽപേരുടെയും രീതി. എന്നാൽ ഇത് തികച്ചും തെറ്റാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വാസ്തുപ്രകാരം സ്ഥാനംനോക്കിവേണം കാർപോർച്ച് പണിയാൻ. ഇങ്ങനെ പണിതാൽ ഗുണവും അല്ലെങ്കിൽ ദോഷവും ഉറപ്പ്. വാഹനത്തില്‍ നിന്നുള്ള ഗുണഫലം, അപകടങ്ങളില്‍ നിന്നുള്ള മുക്തി, ഐശ്വര്യം എന്നിവ സ്ഥാനംനാേക്കി നിര്‍മ്മിക്കുന്ന കാര്‍പോര്‍ച്ച് നല്‍കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
കാർപോർച്ച് നിർമ്മിക്കാൻ ഏറ്റവും യോജിച്ച സ്ഥലം വീടിന്റെ കിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗമാണ്. ഈ രണ്ട് ഭാഗത്തും നിർമ്മിക്കാൻ കഴിയില്ലെങ്കിൽ തെക്കുഭാഗത്തും നിർമ്മിക്കാം. എന്നാൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാർപോർച്ച് നിർമ്മിക്കാൻ ഒരുകാരണവശാലും തീരുമാനിക്കരുത്. ഇത് ഉണ്ടാക്കുന്ന ദോഷങ്ങൾ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തായിരിക്കുമെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. ഉചിതമായ സ്ഥാനം കണ്ടെത്തി നിർമ്മിക്കുന്ന പോർച്ചിന്റെ മേൽക്കൂരയിലും ശ്രദ്ധിക്കേണ്ട ചില പ്രധാന സംഗതികളുണ്ട്. പോര്‍ച്ചിന്റെ മേല്‍ക്കൂര പ്രധാന മേല്‍ക്കൂരയെക്കാള്‍ താഴ്ന്നും ഒപ്പം കിഴക്ക്, വടക്ക് ദിശകളിലേക്ക് ചരിഞ്ഞതും ആയിരിക്കണം നിർമ്മിക്കേണ്ടത്. ഒരിക്കലും കമാനങ്ങൾ ഉണ്ടാവാനും പാടില്ല.തെക്ക് ഭാഗത്ത് പോര്‍ച്ച് നിര്‍മ്മിക്കുമ്പോള്‍ അവിടെ നിന്ന് വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ വാതില്‍ നിര്‍മ്മിക്കുകയും അരുത്. ഈ ഭാഗത്ത് പോർച്ച് നിർമ്മിക്കുകയാണെങ്കിൽ വീട്ടിൽ നിന്ന് വേറിട്ടുനിൽക്കുന്നതായിരിക്കും ഉചിതം. കറുപ്പുനിറം പോർച്ചിന്റെ ഒരുഭാഗത്തും ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.