varkala

കേരളത്തിൽ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് വർക്കല. മനോഹര തീരവും 2000 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രവും ശിവഗിരി മഠവുമാണ് വർക്കലയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. വിദേശങ്ങളിൽ നിന്ന് സഞ്ചാരികൾ എല്ലാ വർഷവും ഇവിടെ എത്തുന്നതും ഈ സ്ഥലങ്ങളുടെ പ്രത്യേകതകൾ കൊണ്ടാണ്.

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് വടക്ക് നിന്ന് 51 കിലോമീറ്റർ ദൂരത്തായും തെക്കൻ കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്ന് 37 കിലോമീറ്റർ തെക്കുമായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പാപനാശം ബീച്ച് എന്ന് മറ്റൊരു പേരിൽ അറിയപ്പെടുന്ന വർക്കല ബീച്ച് പൃത് തർപ്പണത്തിന് പേരു കേട്ട ഇടം കൂടിയാണ്. വർക്കലയിലൂടെ ഒരു അടിപൊളി യാത്ര ആയാലോ?