ദോഹ: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷനെ ഖത്തർ വേദിയാകുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർമാരായി പ്രഖ്യാപിച്ചു. ഫിഫയുടെ സ്‌പോൺസർമാരാകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്‌ടെക് കമ്പനി ഫുട്ബാൾ ലോകകപ്പിന്റെ സ്‌പോൺസർമാരാകുന്നത് എന്ന സവിശേഷതയുമുണ്ട്.