
പ്രായം പലപ്പോഴും സ്ത്രീകളെ തളർത്താറുണ്ട്. എന്നാൽ പുതിയ കാലത്ത് സ്ത്രീകളെല്ലാം പ്രായത്തിന്റെ അവശതകളെ മാറ്റി നിറുത്തി സ്വന്തം ഇഷ്‌ടങ്ങൾക്ക് പിന്നാലെ പായുന്നവരാണ്. ബോളിവുഡ് താരം പൂജാബത്രയും സ്ത്രീകൾക്ക് അത്തരമൊരു ഇൻസ്പിരേഷൻ പകരുന്നയാളാണ്.
യാത്രകളോട് എന്നും പ്രിയമാണ് താരത്തിന്. സിനിമയിൽ നിന്നും അകലം പാലിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്‌ക്കാറുണ്ട് താരം ഇപ്പോഴും. അടുത്തിടെ സ്വിറ്റ്സർലണ്ടിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. യോസെമിറ്റി നാഷണൽ പാർക്കിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഞ്ഞിൽകുളിച്ച് നിൽക്കുന്ന പൂജയുടെ ചിത്രങ്ങൾ കണ്ടവർക്കെല്ലാം ഇപ്പോഴും താരത്തിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോയെന്നാണ് അറിയേണ്ടത്. വളരെ സ്റ്റൈലിഷായിട്ടുള്ള താരത്തിന്റെ ഡ്രസിംഗും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
യാത്രകൾക്കിടയിലും യോഗയും വ്യായാമവും താരം മാറ്റി വയ്‌ക്കാറില്ല. യോഗ ചെയ്യുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം യോഗയാണെന്ന് താരം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്.