vinayakan

പത്ത് പെണ്ണുങ്ങൾക്കൊപ്പം ജീവിതത്തിൽ സെക്‌സ് ചെയ്‌തിട്ടുണ്ടെന്നും ഇനിയും ചെയ്യണമെന്ന് തോന്നിയാൽ ചോദിക്കുമെന്നും നടൻ വിനായകൻ നടത്തിയ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. നടന്റെ അഭിപ്രായം നാണക്കേടാണെന്ന് പ്രമുഖ വ്യക്തിത്വങ്ങളെല്ലാം വിമർശിച്ചിരുന്നു.

നടൻ ഹരീഷ് പേരടി, നടി പാർവതി തിരുവോത്ത്, എഴുത്തുകാരി ശാരദക്കുട്ടി എന്നിവരെല്ലാം നടനെ രൂക്ഷമായി വിമർശിച്ചു. ഇതിനിടെ പഞ്ചപാണ്ഡവർക്കൊപ്പം പാഞ്ചാലിയുടെ ശിൽപം സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌ത് വിനായകൻ. പതിവുപോലെ നടൻ ചിത്രത്തിന് ക്യാപ്‌ഷനൊന്നും നൽകിയിട്ടില്ല. പോസ്‌റ്റിന് താഴെ നടനെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

ഫോണിലൂടെ ലൈംഗിക ചുവയോടെ അപമര്യാദയമായി പെരുമാറിയെന്ന് മുൻ മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതി നടൻ വിനായകനെതിരെ മുൻപ് മിടൂ ആരോപണം ഉന്നയിച്ചിരുന്നു. 'ഒരുത്തീ' സിനിമയുടെ പ്രമോഷണുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് വിനായകൻ മീടൂവിനെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയത്.